ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പണി കൊടുക്കാനുറച്ച് വ്യാപാരികളും;ഇനി ആര് ഭരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ധീന്‍.

കോഴിക്കോട്: ഉമ്മന്‍ചാണ്ടി എല്ലാവരേയും വെറുപ്പിച്ചോ?സംശയം തോന്നുന്നത് വെറുതെയല്ല.
ബാര്‍ നിരോധനവും കോഴയും അടക്കമുള്ള വിഷയങ്ങളില്‍ ഉടക്കി സര്‍ക്കാറിനെതിരെ തിരിഞ്ഞ വ്യവസായികള്‍ക്ക് പിന്നാ െവ്യാപാരികളും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തത്തെി. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചുകൊണ്ട് നടന്ന കടയടപ്പ് സമരം യു.ഡി.എഫ് സര്‍ക്കാറിനെതിരായ വ്യാപാരികളുടെ പടയൊരുക്കം കൂടിയായി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന വ്യാപാരികളുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സര്‍ക്കാറിനെതിരായ കുറ്റപത്രമായി മാറി.

സമസ്ത മേഖലയിലും വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും, രണ്ട് മാസം കൊണ്ട് സര്‍ക്കാറിനെ പാഠം പഠിപ്പിച്ച്, അടുത്തത് ആര് ഭരിക്കുമെന്ന് വ്യാപാരികള്‍ തീരുമാനിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. പതിനായിരങ്ങള്‍ അണിനിരന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരികള്‍ അകമഴിഞ്ഞ് സഹായിച്ചതിനത്തെുടര്‍ന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍, സര്‍വമേഖലയിലും വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മുതിര്‍ന്ന വ്യാപാരികള്‍ക്ക് പെന്‍ഷന്‍പോലും നല്‍കുന്നില്ല. വ്യാപാരികളുമായി ഉണ്ടാക്കിയ കരാര്‍ സര്‍ക്കാര്‍ ലംഘിച്ചു. വ്യാപാരികള്‍ക്കെതിരായ സമീപനം തുടര്‍ന്നാല്‍ വില്‍പന നികുതി കൊടുക്കേണ്ടെന്ന് തീരുമാനിക്കും നസിറുദ്ദീന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏകോപന സമിതി ഇനി ഇടത്തോട്ടാണോ വലത്തോട്ടാണോ തിരിയേണ്ടത് എന്ന തീരുമാനമെടുക്കാനുള്ള യോഗമാണിത്. തെരഞ്ഞെടുപ്പോടെ വ്യാപാരികളുടെ ശബ്ദം നിയമസഭയില്‍ മുഴങ്ങുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബ് വി. ചുങ്കത്ത് അധ്യക്ഷത വഹിച്ചു.

അതേസമയം വ്യാപാരി വ്യവസായി ഏകോപന സമിതി ഹസ്സന്‍കോയ വിഭാഗം ഇന്നലെ സക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ. ഹസ്സന്‍കോയ ഉദ്ഘാടനം ചെയ്തു. വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസിനെ ഉപയോഗിച്ചുള്ള കടപരിശോധന അവസാനിപ്പിക്കണമെന്നും നിസ്സാര സാങ്കേതിക പിഴവുകള്‍ക്കുപോലും ലക്ഷങ്ങള്‍ പിഴ ചുമത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധര്‍ണക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം സമര്‍പ്പിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമേ കടപരിശോധന പാടുള്ളൂവെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയെ ബിജെപിയുടെ പാളയത്തിലത്തെിക്കാന്‍ ടി.നസിറുദ്ദീന്‍ ശ്രമം നടത്തിയിരുന്നു. വി. മുരളീധരന്‍ അടക്കമുള്ള ബിജെപി നേതാക്കളുടെ പിന്തുണയും ഈ നീക്കത്തിന് ഉണ്ടായിരുന്നു. കാണ്‍പൂരില്‍ നിന്നുള്ള ബിജെപി ലോക്‌സഭാംഗം ശ്യാംബിഹാരി മിശ്ര പ്രസിഡന്റായ ഭാരതീയ വ്യാപാര ഉദ്യോഗമണ്ഡലിന്റെ, ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ പങ്കടത്തെതോടെയാണ് നസിറുദ്ദീനും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തമായത്.

കേരളത്തില്‍നിന്ന് 600ഓളം വ്യാപാരികളാണ് യോഗത്തില്‍ പങ്കെടുത്തത്. മോദി സര്‍ക്കാര്‍ വ്യപാരികളോട് അനകൂലമായ നയമാണ് സ്വീകരിച്ചതെന്നും തങ്ങള്‍ക്ക് ആരോടും അയിത്തമില്‌ളെന്നുമാണ് അന്ന് നസിറുദ്ദീന്‍ പറഞ്ഞത്.ഇതേതുടര്‍ന്ന് സംഘടനയില്‍ ഉണ്ടായ കടുത്ത ഭിന്നതയും, അടുത്തകാലത്തായി ബിജെപി ഉയര്‍ത്തിയ കടുത്ത സാമുദായിക നിലപാടുംമൂലം തല്‍ക്കാലം ആ ബാന്ധവം നസിറുദ്ദീന്‍ ഉപേക്ഷിച്ചിരിക്കയാണ്.ഇപ്പോള്‍ സഹായിക്കന്നവരെ തിരിച്ചു സഹായിക്കുമെന്നും എന്തുനന്നാലും ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കുന്നൊണ് നസിറുദ്ദീനും കൂട്ടരും പറയുന്നത.

മലബാറിലടക്കം നിര്‍ണായക ശക്തിയുടെ വ്യാപാരി വ്യവസായി ഏകോപന സമിതി പരമ്പരാഗതമായി യു.ഡി.എഫിനെയാണള പിന്തുണക്കാറുള്ളത്. അതിനാല്‍ നസിറുദ്ദീന്റെ പുതിയ നിലപാടില്‍ കോണ്‍ഗ്രസ്‌ലീഗ് നേതാക്കള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ മിഠായിതെരുവിലെ തീപ്പിടുത്തത്തില്‍ കത്തിയെരിഞ്ഞ നസിറുദ്ദീന്റെയും ബന്ധുക്കുളുടെയും കടകള്‍ക്ക് സര്‍ക്കാര്‍ വന്‍തുക നഷ്ടപരിഹാരം നല്‍കാത്തതാണ് യഥാര്‍ഥ പ്രശ്‌ന കാരണമെന്നും ചില യു.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Top