ആ സത്യം തെളിഞ്ഞു..ഭൂമിക്കു പുറത്തു ജീവനുണ്ട് ..ഇതു ലോകത്തിനു മുന്നിലെത്തിക്കാനായി ഡിസംബര്‍ 14ന് നാസ വാര്‍ത്താസമ്മേളനവും വിളിച്ചു കഴിഞ്ഞു- ഞെട്ടിക്കുന്ന ഒരു ‘കണ്ടെത്തല്‍’ കെപ്ലര്‍ നടത്തിയെന്നു മാത്രമാണ് നാസ ഇതു സംബന്ധിച്ചു പുറത്തു വിടുന്ന വിവരം, ബാക്കിയെല്ലാം സസ്‌പെന്‍സ്. ഗൂഗിളാണ് അന്യഗ്രഹജീവന്‍ കണ്ടെത്താനുള്ള സഹായം നാസയ്ക്കു സമ്മാനിച്ചത്. അന്യഗ്രഹജീവന്റെ സാധ്യതകള്‍ തേടി സൗരയൂഥത്തിനും അപ്പുറത്തേക്ക് എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാസ യാത്രയാക്കിയ പേടകം നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്നു സൂചന. സൗരയൂഥത്തിനു പുറത്ത് ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുണ്ടോ എന്നറിയാനായി 2009 മാര്‍ച്ചില്‍ വിക്ഷേപിച്ച കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.
കെപ്ലറില്‍ നിന്നു ലഭിക്കുന്ന ഡേറ്റ കൂടുതല്‍ കാര്യക്ഷമമായി വിശകലനം ചെയ്യാനുള്ള ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സംവിധാനമാണിത്. മെഷീന്‍ ലേണിങ്ങിലൂടെ വേര്‍തിരിച്ചെടുത്ത ഡേറ്റയിലെ രഹസ്യങ്ങളാണ് നാസ ലോകവുമായി പങ്കുവയ്ക്കുക. ഇത് അന്യഗ്രഹജീവന്‍ സംബന്ധിച്ച വിവരങ്ങളായിരിക്കുമെന്ന് ശാസ്ത്രലോകം ഇപ്പോള്‍ത്തന്നെ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഭൂമിക്കു പുറത്തെ ജീവന്‍ കണ്ടെത്താന്‍ അയച്ച പേടകത്തില്‍ നിന്നു മറ്റെന്തു നിര്‍ണായക വിവരമായിരിക്കും നാസയ്ക്കു നല്‍കാനുണ്ടാകുക? കെപ്ലര്‍ ടെലസ്‌കോപ്പാകട്ടെ ഇതിനോടകം അന്യഗ്രഹ ജീവന്റെ സാന്നിധ്യം സംബന്ധിച്ച് ഒട്ടേറെ തെളിവുകള്‍ നല്‍കിക്കഴിഞ്ഞു.
2009 മുതല്‍ 2012 വരെയായിരുന്നു കെപ്ലറിന്റെ ഒന്നാം ഘട്ടം. ഭൂമിയില്‍ നിന്നു ദശലക്ഷക്കണക്കിനു മൈല്‍ ദൂരെ നിന്നായിരുന്നു പ്രവര്‍ത്തനം. അയയ്ക്കുന്ന ഡേറ്റ മുഴുവന്‍ വിശകഗലനം ചെയ്യാന്‍ നാസയുടെ ഒരു വന്‍ സംഘവും താഴെയുണ്ടായിരുന്നു. ഭൂമിക്കു പുറത്തെ ജീവന്‍ തേടുന്നതില്‍ നാസയുടെ ഏറ്റവും വലിയ സഹായിയും കെപ്ലര്‍ ടെലസ്‌കോപ്പായിരുന്നു. സൗരയൂഥത്തിനു പുറത്ത് ജീവനു സാധ്യതയുളള മേഖലകളില്‍ ഭൂമിക്കു സമാനമായ ഒട്ടേറെ ഗ്രഹങ്ങളെ കെപ്ലര്‍ കണ്ടെത്തി. അതിലൊന്നിലെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളുമുണ്ടാകുമെന്നാണു നാസയുടെ പ്രതീക്ഷ.
മനുഷ്യന് തികച്ചും അജ്ഞാതമായിരുന്ന 2500ലേറെ ‘ആകാശലോക’ങ്ങളാണ് കെപ്ലര്‍ അത്തരത്തില്‍ കണ്ടെത്തിയത്. ഗ്രഹങ്ങളുടെ കാര്യത്തില്‍ മാത്രമല്ല നക്ഷത്രങ്ങളുടെ പഠനത്തിലും ഏറെ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തി കെപ്ലര്‍. സൗരയൂഥത്തിനു പുറത്ത് ഒന്നരലക്ഷത്തിലേറെ നക്ഷത്രങ്ങളെയാണ് ഈ ടെലസ്‌കോപ്പ് കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ചത്. മാത്രവുമല്ല, ഓരോ നക്ഷത്രത്തെയും ചുറ്റി കുറഞ്ഞത് ഒരു ഗ്രഹമെങ്കിലും ഉണ്ടാകുമെന്ന് നാസയ്ക്ക് ഉറപ്പു നല്‍കിയതും കെപ്ലറിന്റെ കണ്ടെത്തലുകളാണ്. 2014ല്‍ കൂടുതല്‍ മികച്ച ഡേറ്റാവിശകലന സംവിധാനങ്ങളുമായി കെപ്ലറിന്റെ രണ്ടാം ദൗത്യം ആരംഭിച്ചു.