വീടിന് പുറത്ത് അന്യഗ്രഹജീവിയുടെ വാഹനം; അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മെയില്‍

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് വിചിത്രമായ പരാതിയുമായി ഒരു ഇമെയില്‍ ലഭിച്ചു. പൂനെയില്‍ നിന്ന് ഒരു 47കാരന്‍ ആണ് പരാതി അയച്ചത്. തന്റെ വീടിന് മുകളില്‍ അന്യഗ്രഹജീവികളുടെ വാഹനം കണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ പരാതി നല്‍കിയയാള്‍ മാനസിക പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. പൂനെയ്ക്ക് അടുത്ത് കോത്‌റൂഡ് പ്രദേശത്തെ സ്വദേശിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ഇമെയില്‍ അയച്ചത്.

തന്റെ വീടിന് പുറത്ത് അന്യഗ്രഹജീവികളുടെതെന്ന് തോന്നിക്കുന്ന വസ്തു കണ്ടെന്നും അതില്‍ ഗൗരവമായ അന്വേഷണം വേണമെന്നുമായിരുന്നു മെയിലിന്റെ ഉള്ളടക്കം. മെയില്‍ ലഭിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് മഹാരാഷ്ട്ര സര്‍ക്കാറിന് കൈമാറി. തുടര്‍ന്ന് സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം മഹാരാഷ്ട്രയിലെ സിന്‍ഗാദ് റോഡ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ അന്വേഷണം നടത്തി. മെയില്‍ അയച്ച വ്യക്തിയെ പൊലീസ് കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ച് വര്‍ഷം മുന്‍പ് മസ്തിഷ്‌കാഘാതം സംഭവിച്ച വ്യക്തിയാണ് അദ്ദേഹം. അതിന് ശേഷം ഇയാള്‍ക്ക് അകാരണമായ ഭയം അനുഭവപ്പെടാറുണ്ട്. ഇയാളുടെ വീടിന് പുറത്തുകണ്ട ചില കാഴ്ചകളില്‍ ഭയം തോന്നിയാണ് ഇയാള്‍ മെയില്‍ അയച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ അയച്ചത് വീട്ടുകാര്‍ക്ക് പോലും അറിയില്ലെന്നാണ് പൊലീസ് പറയുന്നത്.

Top