പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു-മൈസൂരു അതിവേഗ പാത കനത്ത മഴയിൽ വെള്ളത്തിൽ; ഉദ്ഘാടനം കഴിഞ്ഞത് ഞായറാഴ്ച്ച, കാറുകൾ കൂട്ടിയിടിച്ചു

ബെംഗളുരു: കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു-മൈസൂരു അതിവേഗ പാത വെള്ളത്തിൽ. 8,480 കോടി രൂപ ചെലവിൽ നിർമ്മിച്ച അതിവേഗ പാത ബെംഗളുരു രാമനഗരയ്ക്കു സമീപം വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങുകയായിരുന്നു.

ഹൈവേയുടെ അടിപ്പാതയിൽ വെള്ളക്കെട്ട് ഉണ്ടായതിനെത്തുടർന്ന് കാറുകൾ കൂട്ടിയിടിച്ചു. വാഹനങ്ങൾ പതിയെ നീങ്ങുന്നതിനാൽ അതിവേഗ പാതയിൽ മണിക്കൂറുകളോളം ഗതാഗത കുരുക്ക് രൂപപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വർഷം കനത്ത മഴയിൽ വെള്ളത്തിലായ അതേ അടിപ്പാതയാണിത്. വെള്ളക്കെട്ടിനെ തുടർന്ന് ദുരിതം അനുഭവിക്കേണ്ടിവന്ന യാത്രക്കാർ കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

വെള്ളക്കെട്ടിൽ പാതി മുങ്ങിയ എന്റെ മാരുതി സ്വിഫ്റ്റ് കാർ ഓഫായിപ്പോയി. പിന്നാലെ വന്ന ലോറി എന്റെ വാഹത്തിൽ ഇടിച്ചു. ആരാണ് ഇതിന് ഉത്തരവാദി? എന്റെ കാർ നന്നാക്കി നൽകാൻ ഞാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യർത്ഥിക്കുന്നു. റോഡ് ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് പാത ഉദ്ഘാടനത്തിന് തയ്യാറാണോയെന്ന് പ്രധാനമന്ത്രിയും ബന്ധപ്പെട്ട മന്ത്രാലയങ്ങളും പരിശോധിച്ചിരുന്നോ?

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി നമ്മൾ കഷ്ടപ്പെടുന്നത് എന്തിന്? അവർ ഭീമമായ ടോൾ തുക ആവശ്യപ്പെടുന്നു. എന്താണ് പ്രയോജനം?” യാത്രക്കാരനായ വികാസ് പറഞ്ഞു. എൻഡിടിവിയോടായിരുന്നു വികാസിന്റെ പ്രതികരണം.

Top