ദില്ലി: ബിജെപിയില്‍ നിന്നിറങ്ങുന്ന എംപി നവജോത് സിങ് സിദ്ദു ആംആദ്മിയിലേക്ക് ചേരാന്‍ സാധ്യത. നവജോത് സിങ് സിദ്ദു രാജ്യസഭാംഗത്വമാണ് രാജിവെച്ചിരിക്കുന്നത്. ബിജെപി അംഗത്വവും ഉടന്‍തന്നെ രാജിവെയ്ക്കും. അടുത്ത എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നിര്‍ണായക ശക്തിയായി മാറാന്‍ എഎപി ശ്രമം നടത്തുന്നുണ്ട്.
സിദ്ദു എഎപിയില്‍ ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍, പാര്‍ട്ടി വിടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് സിദ്ദുവിനെ ബിജെപി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഈ ഏപ്രില്‍ 28നാണ് സിദ്ദു രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. 2004 ലിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി എംപിയായി അമൃത്സറില്‍നിന്ന് സിദ്ദു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗറും അകാലിദള്‍ ബിജെപി സര്‍ക്കാരിലെ സ്ഥാനം രാജിവച്ച് എഎപിയില്‍ ചേരുമെന്ന് സൂചനയുണ്ട്. 2014 ലിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരുണ്‍ ജയ്റ്റ്‌ലിക്കു വേണ്ടി അമൃത്സര്‍ സീറ്റുവിട്ടു കൊടുക്കേണ്ടി വന്നതുമുതല്‍ സിദ്ദു ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. സിദ്ദുവിനു പകരം മല്‍സരിച്ച അരുണ്‍ ജയ്റ്റ്‌ലി, കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങിനോട് പരാജയപ്പെടുകയും ചെയ്തു. പത്തു വര്‍ഷം അമൃത്സറില്‍നിന്നുള്ള എംപിയായിരുന്നു സിദ്ദു.