നയന്‍സ് വീണ്ടും ബിക്കിനി വേഷത്തിലെത്തുന്നു. വേറെ ആരുടെയും ചിത്രത്തില്ലല തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ നൂറ്റമ്പതാം ചിത്രത്തിലാണ് ഹോട്ട് സീനില്‍ നയന്‍സ് എത്തുന്നത്. ഈ ചിത്രത്തില്‍
അഭിനയിക്കാന്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താര വാങ്ങുന്നത് നാലു കോടി രൂപയാണ് . സിനിമയില്‍ അഭിനയിക്കാന്‍ മൂന്നു കോടിയും സിനിമയിലുള്ള ബിക്കിനി സീനില്‍ അഭിനയിക്കാന്‍ മാത്രം ഒരു കോടി രൂപയുമാണു നയന്‍സ് വാങ്ങുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍സ് കരാറില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്.
വി വി വിനായകാണ് ചിരഞ്ജീവി ചിത്രം സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാം ചരണാണ് നിര്‍മാണം. ഇളയമകള്‍ ശ്രീജയുടെ വിവാഹത്തിന്റെ തിരക്കുകളിലാണ് ചിരഞ്ജീവി ഇപ്പോള്‍. മാര്‍ച്ച് 28ന് വിവാഹം കഴിയുന്നതോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. മലയാള ചിത്രം ഭാസ്കര്‍ ദ റാസ്കലിന്റെ തമിഴ് റീമേക്കിനായും നയന്‍സ് കരാറൊപ്പിട്ടിട്ടുണ്ട്. രജനീകാന്താണ് ചിത്രത്തില്‍ നായകന്.