മുന്‍ കാമുകന്‍ ചിമ്പുവിന്റെ ഈ ഡയലോഗ് കേട്ട് നയന്‍താര ഞെട്ടുമോ?

തെന്നിന്ത്യന്‍ സിനിമകളില്‍ താരമായി വാഴുമ്പോഴും മലയാളി സുന്ദരി നയന്‍താരയ്ക്ക് ഗോസിപ്പുകളുടെ കാര്യത്തില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ നയന്‍താരയും യുവസംവിധായകന്‍ വിഘ്‌നേശ് ശിവനുമായുള്ള പ്രണയവും വിവാഹവാര്‍ത്തയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയാണ്. പിന്നീട് രണ്ടുപേരും ഈ വാര്‍ത്ത നിഷേധിച്ചും രംഗത്തെത്തിയിരുന്നു.

എന്നാല്‍ നയന്‍സിന്റെ മുന്‍കാമുകനായ ചിമ്പുവും ഈ ബന്ധത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകഴിഞ്ഞു. വാലു എന്ന സിനിമയുടെ പ്രചാരണത്തിനിടെയായിരുന്നു ചിമ്പു തന്റെ അഭിപ്രായം പ്രകടമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നയന്‍താരയും സംവിധായകന്‍ വിഘ്‌നേശും തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു ചോദ്യം. ചിമ്പുവിന്റെ ഉത്തരം കേട്ട എല്ലാവരും ഞെട്ടി. ‘ ആ ബന്ധത്തെ കുറിച്ച് എനിക്കധികമായി ഒന്നും അറിയില്ല.

എന്നാല്‍ നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാണെന്ന കാര്യം സത്യമാണെങ്കില്‍ ഒരു ആരാധകനെന്ന നിലയില്‍ ഞാനാ വിവാഹം നടത്തി കൊടുക്കുമെന്നായിരുന്നു ചിമ്പുവിന്റെ കമന്റ്. നേരത്തെ ചിമ്പുവുമായുള്ള ചൂടന്‍ രംഗങ്ങള്‍ നയന്‍താരയെ ഏറെ വിവാദത്തിലാക്കിയിരുന്നു.

Top