
ആദ്യകാല സിനിമകളില്‍ കണ്ടിരുന്ന നയന്‍താരയല്ല, ഇപ്പോഴത്തേത്. വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒരുപാട് മാറിയിരിക്കുന്നു. ചെയ്യുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. അതുകൊണ്ട് തന്നെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ആളുകള്‍ നയന്‍സിനെ വിളിക്കുന്നതും. ആരാധകരോട് വളരെ സ്‌നേഹത്തോടെയാണ് നയന്‍സ് പെരുമാറുന്നത്. സെല്‍ഫിയെടുക്കാന്‍ വരുന്നവരെ നിരാശപ്പെടുത്താറില്ല. നയന്‍സിനൊപ്പം നില്‍ക്കുന്ന ആരാധകരുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്. എല്ലാ ഫോട്ടോയ്ക്കും നിറപുഞ്ചിരിയോടെയാണ് താരം പോസ് ചെയ്യുന്നത്.
Tags: nayanthara