കുവൈത്ത്: 25ാം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എന്‍ബിടിസി തൊഴിലാളികള്‍ക്ക് നല്‍കുന്നത് ബംബര്‍ സമ്മാനമാണ്. ഇതുവരെ മറ്റ് ഒരു സ്ഥാപനവും നല്‍കാത്ത ഓഫറാണ് തൊഴിലാളികള്‍ക്കുമുന്നില്‍ വെച്ചിരിക്കുന്നത്. സ്ഥാപനത്തിലെ അര്‍ഹരായ 26 തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും.
ആറ് ലക്ഷം രൂപ വീതം ചെലവില്‍ നിര്‍മ്മിക്കുന്ന വീടിന്റെ ധനസഹായം മിന അബ്ദുല്ലയിലെ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. 78 അപേക്ഷകളില്‍ നിന്നായി തെരഞ്ഞെടുത്ത ഏറ്റവും അര്‍ഹരായ തൊഴിലാളികള്‍ക്കാണു ധനസഹായം നല്‍കുന്നത് എന്ന് എന്‍ബിടിസി മാനേജിംഗ് ഡയറക്റ്റര്‍ കെജി ഏബ്രഹാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സഹായം ലഭിച്ചവരില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ നേപ്പാള്‍, പാകിസ്താന്‍ മുതലായ രാജ്യങ്ങളിലെ തൊഴിലാളികളും ഉള്‍പ്പെടും. സ്ഥാപനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒറീസയിലെ റായ്ഗഢില്‍ ബൃഹത്തായ പദ്ധതി ഏറ്റെടുത്തതായും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതെറ്റുന്ന പ്രദേശത്തെ യുവാക്കളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടു വരാന്‍ പദ്ധതി വഴി സാധിക്കുമെന്നും കെജി ഏബ്രഹാം വ്യക്തമാക്കി.