പ്രഫുല്‍ പട്ടേല്‍ വരുന്നു. സിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി.എന്‍സിപി മുന്നണിമാറ്റ ചര്‍ച്ചയ്ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന: എ കെ ശശീന്ദ്രന്‍

കണ്ണൂര്‍ : എന്‍സിപിഎല്‍ഡിഎഫ് വിടുന്നുവെന്നനിലയില്‍ ഉയരുന്ന പ്രചാരണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഇടതുപക്ഷ മുന്നണി ശക്തിപ്പെടുന്നത് സഹിക്കാത്തവരാണ് ഇത്തരത്തില്‍ വാര്‍ത്തകളുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിളക്കമാര്‍ന്ന വിജയമാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായത്. അത് യുഡിഎഫില്‍ വലിയ കലഹങ്ങള്‍ക്കു കാരണമായിട്ടുണ്ട്. സമാന പ്രശ്നങ്ങള്‍ എല്‍ഡിഎഫിലും ഉണ്ടെന്നു വരുത്തുന്നതിന് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് .തന്നെ കോണ്‍ഗ്രസ് എസിലേക്കു സ്വാഗതം ചെയ്തത് തെറ്റാണോ ശരിയാണോ എന്നു ചിന്തിക്കേണ്ടത് കടന്നപ്പള്ളിയാണ്. സൗഹൃദത്തിന്റെ പേരില്‍ പരുഷമായ ഭാഷയില്‍ പ്രതികരിക്കുന്നില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു. എന്‍സിപി മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മുമായി ഇടയുന്നു. എറണാകുളം ജില്ലയില്‍ സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും എന്‍സിപി അവസാനിപ്പിച്ചു. എന്‍സിപി യുഡിഎഫിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍സിപിയുടെ മുന്നണി പ്രവേശം യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്യുമെന്ന് എഐസിസി പ്രതിനിധി താരീഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലാ സീറ്റിനെ ചൊല്ലി ഉടലെടുത്ത വിവാദം എന്‍സിപിയുടെ കളംമാറ്റത്തിലേക്കാണ് നയിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയത്. മധ്യ കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം നടത്തിയ നീക്കമാണ് ഈ കളംമാറ്റം എളുപ്പമാക്കിയത്. ജോസ് പക്ഷം എത്തിയതോടെ എല്‍ഡിഎഫില്‍ അമര്‍ഷം പുകയാന്‍ തുടങ്ങി. പല സീറ്റുകളും നഷ്ടമാകുമെന്ന് ഘടകകക്ഷികള്‍ക്ക് ബോധ്യമുണ്ടായിരുന്നു.

പാലാ മണ്ഡലം എന്‍സിപിക്ക് നഷ്ടമാകുമെന്ന് ഏറെകുറെ ഉറപ്പായിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സിപിഐയും നഷ്ടമായേക്കും. ഇതേ ചൊല്ലി ഈ രണ്ടു പാര്‍ട്ടികളും എല്‍ഡിഎഫില്‍ ശക്തമായ നിലപാട് സ്വീകരിക്കുകയാണ്. എങ്കിലും കോട്ടയത്ത് ജോസിനെ കൈവിട്ട് ഒരു കളിയ്ക്കും സിപിഎം മുതിരാനിടയില്ല. ഈ ബോധ്യമാണ് മുന്നണി മാറ്റത്തിലേക്ക് എന്‍സിപിയെ എത്തിക്കുന്നത്.

എന്‍സിപി എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നാണ് നേതാക്കള്‍ പരസ്യമായി പറയുന്നത്. എന്നാല്‍ മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം യുഡിഎഫിലേക്ക് മാറുമെന്ന സൂചനകള്‍ വന്നുകഴിഞ്ഞു. ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫില്‍ ഉറച്ചുനിന്നേക്കും. ശശീന്ദ്രന് കേരള കോണ്‍ഗ്രസ് എസിലേക്ക് സിപിഎം വഴി തെളിച്ചു എന്ന വാര്‍ത്തയും വന്നിരുന്നെങ്കിലും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. എന്‍സിപി ഭിന്നിക്കുമെന്ന് ഏറെകുറെ തീരുമാനമായിട്ടുണ്ട്. മാണി സി കാപ്പന്‍ വിഭാഗത്തിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചേക്കും. ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ ഉടന്‍ കേരളത്തിലെത്തി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അതിനിടെയാണ് എറണാകുളം ജില്ലയില്‍ സിപിഎമ്മുമായി സഹകരിക്കില്ലെന്ന് എന്‍സിപി തീരുമാനം എടുത്തിരിക്കുന്നത്.

Top