നീലഗിരിയില്‍ നീലക്കുറിഞ്ഞി പൂത്തു

നീലഗിരിക്ക് വസ ന്തം ചാര്‍ത്തി നീലക്കുറിഞ്ഞി വിരിഞ്ഞു. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മഞ്ചൂര്‍ മേഖലയിലെ നാടുകാണി വനത്തിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. ഏക്കര്‍ കണക്കിന് വനം നീലിമയായി മാറിയിരിക്കുകയാണ്. അഞ്ച്, എട്ട്, പത്ത് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികളും നീലഗിരിയിലുണ്ട്. വരള്‍ച്ച കാരണം നീലഗിരിയില്‍ മുന്‍ വര്‍ഷം കുറിഞ്ഞികള്‍ ഒരു ഇനവും പൂത്തിരുന്നില്ല. ഈ വര്‍ഷം ആവശ്യത്തിന് മഴ ലഭിച്ചത് നീലക്കുറിഞ്ഞികള്‍ പൂക്കാനിടയാക്കി. വിനോദ സഞ്ചാരികള്‍ അധികം എത്തുന്ന മേഖലയാണിത്. ഇത് കാണാന്‍ ഇവിടെ ധാരാളം പേര്‍ എത്തുന്നുണ്ട്. അഭൂതപൂര്‍വ മായ കാഴ്ച നാട്ടുകാര്‍ക്കും കൗതുകമായി.

Top