
കുറ്റിപ്പുറം: ശാരീരികമായി തളര്‍ന്ന് കിടക്കുന്ന 40 വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തവനൂര്‍ തൃക്കണാപുരം സ്വദേശിയായ യുവതിയെയാണ് 19കാരന്‍ പീഡിപ്പിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടിപ്പറമ്പില്‍ ശ്രീരാഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് ശരീരം തളര്‍ന്ന് കിടക്കുന്ന യുവതിയുടെ വീട്ടില്‍ ഇയാളെത്തിയത്. തുടര്‍ന്നായിരുന്നു പീഡനം. ഈ സമയം യുവതിയുടെ ഭര്‍ത്താവ് പള്ളിയിലായിരുന്നു. യുവതിയുടെ ബഹളം കേട്ട് പരിസരവാസികള്‍ എത്തിയെങ്കിലും ശ്രീരാഗ് സംഭവ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞിരുന്നു. എന്നാല്‍ യുവതിക്ക് പ്രതിയെ മനസിലായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീരാഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. പരപ്പനങ്ങാടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.