നേപ്പാളില്‍ പുതിയ ഭരണഘടന:ഇനി ജനാധിപത്യ, മതനിരപേക്ഷ, ബഹുവംശീയ രാഷ്ട്രം.പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമായി-40 മരണം

കഠ്മണ്ഡു: നേപ്പാളില്‍ പുതിയ ഭരണഘടന നിലവില്‍ വന്നു.നേപ്പാള്‍ ഇനി ജനാധിപത്യ, മതനിരപേക്ഷ, ബഹുവംശീയ രാഷ്ട്രം എന്നറിയപ്പെടും .പാര്‍ലമെന്ററി സമ്പ്രദായം പിന്തുടരുന്ന ജനാധിപത്യ, മതനിരപേക്ഷ, ബഹുവംശീയ രാഷ്ട്രമായി നേപ്പാളിനെ വിഭാവനം ചെയ്തുകൊണ്ടുള്ള പുതിയ ഭരണഘടനയാണ് നിലവില്‍വന്നത് . നേപ്പാള്‍ പ്രസിഡന്റ് റാം ഭരണ്‍ യാദവാണ് പുതിയ ഭരണഘടന സ്വീകരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ ഭരണഘടന ഇന്നുമുതല്‍ പ്രാബല്യത്തിലായതായി പ്രസിഡന്റ് അറിയിച്ചു. നൂറ്റാണ്ടുകള്‍ നീണ്ട രാജഭരണത്തിന്‌ അവസാനമിട്ട്‌ ജനാധിപത്യം സ്വീകരിച്ച നേപ്പാള്‍ ഇതോടെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മതേതര ജനാധിപത്യ രാഷ്‌ട്രമായി മാറി. അസംബ്ലിയില്‍ അവതരിപ്പിച്ച്‌ ചെയര്‍മാന്‍ അംഗീകരിച്ച ഭരണഘടന ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍ വന്നതായി നേപ്പാള്‍ പ്രസിഡന്റ്‌ പ്രഖ്യാപിച്ചു.

അതിനിടെ, പുതിയ ഭരണഘടന സ്വീകരിക്കുന്നതിനെതിരായി നടന്ന പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് നേപ്പാളില്‍ 40ല്‍ അധികംപേര്‍ മരിച്ചു.രാജഭരണത്തിലേക്ക്‌ മടങ്ങണമെന്ന്‌ വാദിക്കുന്ന പാരമ്പര്യവാദികളുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ്‌ പുതിയ ഭരണഘടന അവതരിപ്പിച്ചത്‌. Nepalese-armyപ്രതിഷേധം കണക്കിലെടുത്ത്‌ പാര്‍ലമെന്റ്‌ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്ക്‌ മുന്നിലും തെരുവുകളിലും പോലീസ്‌ സുരക്ഷ ശക്‌തമാക്കിയിരുന്നു. തലസ്‌ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ ചെറു സംഘങ്ങള്‍ പ്രകടനം നടത്തിയെങ്കിലും പോലീസ്‌ ഇടപെട്ട്‌ പ്രതിഷേധക്കാരെ പിരിച്ചുവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ വിഭാഗങ്ങളെയും ചിന്താധാരകളെയും വംശ, ഉപവംശങ്ങളെയും ഉള്‍ക്കൊള്ളുന്ന പുതിയ ഭരണഘടന പ്രകാരം നേപ്പാളില്‍ എട്ട് ഫെഡറല്‍ സംസ്ഥാനങ്ങള്‍ ഉണ്ടാവും. ഇവയുടെ കൃത്യമായ അതിര്‍ത്തികള്‍ നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്കായി പ്രത്യേക കമ്മിഷനെ നിയമിക്കും. ഹിന്ദു ഭൂരിപക്ഷരാജ്യമായ നേപ്പാള്‍ രാജഭരണകാലത്തു ഹിന്ദുരാഷ്ട്രമായിരുന്നെങ്കിലും പുതിയ ഭരണഘടന മതനിരപേക്ഷത ഉറപ്പുനല്‍കുന്നു. നേപ്പാളില്‍ സുസ്ഥിര സര്‍ക്കാര്‍ ഉറപ്പുവരുത്താനുതകുന്ന പുതിയ ഭരണഘടന അയല്‍രാജ്യമായ ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്.

എക്സിക്യൂട്ടീവ് അധികാരങ്ങള്‍ പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാവുന്ന ഭരണ വ്യവസ്ഥയില്‍, രാജ്യത്തു മൊത്തം അധികാരമുള്ള ഫെഡറല്‍ (കേന്ദ്ര) സര്‍ക്കാരും സംസ്ഥാനങ്ങളില്‍ ഭരണ നിര്‍വഹണത്തിനായി സംസ്ഥാന സര്‍ക്കാരുകളുമുണ്ടാകും. പാര്‍ലമെന്റിനു രണ്ടു സഭകളും ഭരണഘടന നിര്‍ദേശിക്കുന്നു. ഇന്ത്യയിലെപ്പോലെ, പാര്‍ലമെന്റ് അംഗങ്ങളും സംസ്ഥാനങ്ങളിലെ നിയമസഭാംഗങ്ങളും ചേര്‍ന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. രക്തരൂഷിത പോരാട്ടത്തിനൊടുവില്‍ രാജഭരണം അവസാനിപ്പിച്ച നേപ്പാളില്‍ പുതിയ ഭരണഘടനാ രൂപവല്‍ക്കരണം വര്‍ഷങ്ങളായി കീറാമുട്ടിയായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏപ്രില്‍ 25നുണ്ടായ ഭൂചലനവും വന്‍നാശനഷ്ടവും അഭിപ്രായ സമന്വയത്തിലെത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെ നിര്‍ബന്ധിതരാക്കി.

Top