എഐസിസി പട്ടികയില്‍ ഗ്രൂപ്പ് കളി; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പരസ്യ പ്രതിഷേധവുമായി സുധീരന്‍; രാജിക്കൊരുങ്ങി മുന്‍ കെപിസിസി തലവന്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എഐസിസി അംഗങ്ങളുടെ പട്ടികയിലെ ഗ്രൂപ്പ്കളിയില്‍ പൊട്ടിത്തെറിച്ച് വി.എം. സുധീകരന്‍. പട്ടികയില്‍ അതൃപ്തിയുണ്ടെന്ന് പരസ്യമായി പ്രകടിപ്പിച്ച് വിഎം സുധീരന്‍ രംഗത്തെത്തി. എഐസിസിയില്‍ തുടരാന്‍ താന്‍ ഇല്ലെന്നും സുധീരന്‍ വ്യക്തമാക്കി.

കേരളത്തില്‍നിന്നുള്ള എഐസിസി പട്ടികയില്‍ അനര്‍ഹരാണ് ഉള്‍പ്പെട്ടതെന്ന് സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ തുറന്നടിച്ചു. ഇതിനെത്തുടര്‍ന്നാണ് രാജി സന്നദ്ധത അറിയിച്ചത്. പട്ടികയിലേക്കുള്ള പ്രവേശനത്തിന് എ, ഐ ഗ്രൂപ്പിലുള്ളവരെയാണ് പ്രധാനമായും പരിഗണിച്ചതെന്നതാണ് വിവാദമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുധീരന് പുറമെ പിസി ചാക്കോയും പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. ഇനി താന്‍ രാഷ്ട്രീയകാര്യ സമിതിയിലേക്ക് ഇല്ലെന്ന് ചാക്കോ പറഞ്ഞു. ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ തന്നോട് ആലോചിച്ചില്ലെന്ന് പറഞ്ഞ ചാക്കോ സമിതിയില്‍ ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ ഉണ്ടാകുന്നതെന്നും ആരോപിച്ചു.

കേരളത്തില്‍ നിന്നുളള എഐസിസി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. 65 പേരുടെ പട്ടികയ്ക്കാണ് അംഗീകാരം ലഭിച്ചത്. പട്ടികയില്‍ 13 വനിതകള്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഒരാഴ്ചമാത്രം ശേഷിക്കേയാണ് പട്ടികയ്ക്കു ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കുന്നത്. ഈ മാസം പതിനാറിനാണ് ഡല്‍ഹിയില്‍ എഐസിസി പ്ലീനറി സമ്മേളനം തുടങ്ങുക.

നേരത്തെ, കേരളത്തില്‍നിന്നുള്ള എഐസിസി അംഗങ്ങളുടെ ജംബോ പട്ടിക കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളിയിരുന്നു. തലമുറമാറ്റം പ്രതിഫലിക്കാതെ സ്ഥിരം മുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയതാണു പട്ടിക തള്ളാന്‍ കാരണം.

Top