ജക്കാര്‍ത്ത: വിമാനത്തില്‍ പ്രസവവും മറ്റ് അസുഖങ്ങളുണ്ടായതും വാര്‍ത്തയായിട്ടുണ്ട്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷമോ അല്ലെങ്കില്‍ അടിയന്തരമായി അടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കിയോ അധികൃതര്‍ എപ്പോഴും രോഗിയോട് നീതി പുലര്‍ത്താറുണ്ട്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്. എത്തിഹാദ് വിമാനം പറന്നുയര്‍ന്ന് നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹനി എന്ന 37 കാരിക്ക് കടുത്ത രക്തസ്രാവം അനുഭവപ്പെട്ടു. ഇക്കോണമി ക്ലാസ് യാത്രക്കാരിയായ ഇവരെ ബിസിനസ് ക്ലാസില്‍ കിടത്തി ഓക്‌സിജന്‍ മാസ്‌ക് ധരിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി. തുടര്‍ന്ന് വിമാനം അടിയന്തരമായി ബാങ്കോക്കിലെ സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്തിവളത്തില്‍ ഇറക്കി, ഇവര്‍ക്ക് വൈദ്യ സഹായം നല്‍കി. വിമാനം തുടര്‍ന്ന് ജക്കാര്‍ത്തയിലേയിലേയ്ക്കു പറന്നു. എന്നാല്‍ വിമാനത്താവളത്തിലെത്തിയ എത്തിഹാദ് വിമാനം വൃത്തിയാക്കുന്നതിനിടയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വിമാനത്തിന്റെ ടോയ്‌ലറ്റ് ഡ്രോയറില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞനിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഇവര്‍ കണ്ടെത്തി. സംഭവം ഇവര്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഹനിയെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ജാവയിലെ സിയാന്‍ജുറില്‍ നിന്നുള്ള യാത്രക്കാരിയായിരുന്നു ഹനി. അബുദാബിയില്‍ ഹൗസ്‌മെയ്ഡ് ആയി ജോലി നോക്കിരുന്ന ഹനി വിമാനത്തില്‍ വച്ചു രഹസ്യമായി പ്രസവിക്കുകയായിരുന്നു എന്നു പോലീസ് സംശയിക്കുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് രക്തസ്രാവമുണ്ടായതെന്നും പൊലീസ് പറയുന്നു.
യാത്രക്കാരിക്ക് അമിത രക്തസ്രാവം; ടോയ്‌ലറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…
Tags: new born