ബിജെപിക്ക് വൻ വിജയം !!ഭരണം പിടിച്ച് ബിജെപി എഎപിയെ ഡൽഹി കൈവിട്ടു ! കോൺഗ്രസ് വട്ടപ്പൂജ്യം.ആംആദ്മിക്ക് 43 ശതമാനത്തിന് മുകളില്‍ വോട്ട്; കോണ്‍ഗ്രസിന് ഏഴു ശതമാനത്തിന് അടുത്തും; മിന്നും ജയം നേടിയ ബിജെപിക്ക് കിട്ടിയത് 47നോട് അടുത്ത വോട്ടിംഗ് .മധ്യവര്‍ഗ്ഗം താമരയെ പിടിച്ചപ്പോള്‍ ന്യൂനപക്ഷം ചിന്നി ചിതറി.ഡൽഹി മുഖ്യമന്ത്രിയാകാൻ ബിജെപി തിരഞ്ഞെടുക്കുക കരുത്തനായ സ്ഥാനാർത്ഥിയെ.ഡല്‍ഹിയില്‍ കെജ്രിവാളിനെ തോല്‍പ്പിച്ചത് രാഹുലും പ്രിയങ്കയും.ഇന്ത്യ മുന്നണി ത്രിശങ്കുവിൽ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ബി ജെ പി അധികാരത്തിൽ .അരവിന്ദ് കെജ്‌രിവാളെന്ന വൻ മരം വീണു! ഡൽഹി മുഖ്യമന്ത്രിയാകാൻ ബിജെപി തിരഞ്ഞെടുക്കുക കരുത്തനായ സ്ഥാനാർത്ഥിയെ ആയിരിക്കും.
27 വർഷത്തിനുശേഷം ബിജെപി അധികാരത്തിൽ തിരിച്ചെത്തുകയാണ്.ബി ജെ പി കേവല ഭൂരിപക്ഷം മറികടന്നിരിക്കുകയാണ്. നിലവിൽ 47 സീറ്റുകളിലാണ് പാർട്ടി മുന്നേറുന്നത്. 70 അംഗ സഭയിൽ 35 സീറ്റുകളാണ് അധികാരം നേടാൻ ആവശ്യം. ഇതിനോടകം തന്നെ ബി ജെ പി ആസ്ഥാനത്ത് ആഘോഷം തുടങ്ങി കഴിഞ്ഞു. ബി ജെ പി വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി എന്ന ചർച്ചകളും ഇതോടെ സജീവമാകുകയാണ്.

പർവേശ് വെർമ; ന്യൂഡൽഹി മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയും ബി ജെ പിയുടെ കരുത്തനായ നേതാവുമായ പർവേശ് വെർമയുടെ പേരാണ് മുഖ്യമന്ത്രി ചർച്ചകളിൽ ഇടംപിടിക്കുന്നത്. മുൻ ഡൽഹി മുഖ്യമന്ത്രി സാഹിബ് വെർമയുടെ മകനാണ് പർവേശ്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് പർവേശ് ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെതിരായ മത്സരിക്കുന്നത്. നിലവിൽ മണ്ഡലത്തിൽ പർവേശ് ആണ് ലീഡ് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രമേശ് ബിധുരി: മുൻ എംപിയും പ്രമുഖ ഗുർജാർ നേതാവുമായ രമേശ് ബിധുരി, ആം ആദ്മി പാർട്ടിയുടെ അതിഷി സിങ്ങിനെതിരെയാണ് മത്സരിക്കുന്നത്. തുറന്നുപറയുന്ന സ്വഭാവത്തിന് പേരുകേട്ട അദ്ദേഹം ബിജെപിയുടെ ഡൽഹി രാഷ്ട്രീയത്തിലെ ഒരു പ്രധാന വ്യക്തിയായി തുടരുന്നു. ഒരു വലിയ വിജയം നേടിയാൽ അദ്ദേഹത്തിന് സർക്കാരിൽ ഒരു പ്രധാന പങ്ക് നേടാൻ വഴിയൊരുക്കും.

46നും 47നും ഇടയില്‍ ശതമാനം വോട്ടാണ് ഡല്‍ഹിയില്‍ ബിജെപിക്ക് കിട്ടിയത്. ആംആദ്മിക്ക് 43 ശതമാനത്തിന് മുകളില്‍ വോട്ടുണ്ട്. കോണ്‍ഗ്രസിന് ആറര ശതമാനത്തില്‍ അധികം വോട്ടും. അതായത് ഈ രണ്ടു പേരും ഒരുമിച്ചു നിന്നിരുന്നുവെങ്കില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആംആദ്മിയും കോണ്‍ഗ്രസും സഖ്യത്തിലായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമിത് ആത്മവിശ്വാസത്തിലേക്ക് രണ്ടു പാര്‍ട്ടിയും പോയി. എല്ലാ സീറ്റിലും പരസ്പരം മത്സരിച്ചു. ഇതോടെ ബിജെപി വിരുദ്ധ ന്യൂനപക്ഷ വോട്ടുകള്‍ അടക്കം ഭിന്നിച്ചു. അങ്ങനെ ആംആദ്മിയെ തകര്‍ത്ത് ബിജെപി അധികാരം പിടിച്ചു. അഞ്ചു കൊല്ലം മുമ്പ് ആം ആദ്മിയും കോണ്‍ഗ്രസും വേറിട്ട മത്സരമായിരുന്നു ഡല്‍ഹിയില്‍ നടത്തിയത്. എന്നാല്‍ അന്ന് ഡല്‍ഹിയിലെ മധ്യവര്‍ഗ്ഗം ആപ്പിനൊപ്പമായിരുന്നു. മദ്യ നയ അഴിമതി അടക്കം ചര്‍ച്ചയായതോടെ ഈ സ്ഥിതി മാറി. ജയിലില്‍ കിടന്ന ആംആദ്മി നേതാക്കളില്‍ നിന്നും ജനം അകന്നു. ബിജെപി വിരുദ്ധ ന്യൂനപക്ഷ വോട്ടുകളുടെ ഭിന്നിപ്പ് ആംആദ്മിയെ തോല്‍പ്പിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ 2015ലും 2020 ലും ഡല്‍ഹിയില്‍ മിന്നുന്ന വിജയം കാഴ്ചവെച്ച പാര്‍ട്ടിയാണ് സംഘപരിവാര്‍ രാഷ്ട്രീയത്തിന് മുന്നില്‍ അടിപതറിയിരിക്കുന്നത്. കോണ്‍ഗ്രസും ഇതില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും ജയിക്കാത്ത കോണ്‍ഗ്രസ് ഇക്കുറി എല്ലാ സീറ്റിലും സജീവമായി മത്സരിക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എഎപിയെയും അരവിന്ദ് കെജരിവാളിനെയും കടന്നാക്രമിച്ചാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയത്.

ന്യൂനപക്ഷദളിത് വോട്ടുകളില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീവ്രശ്രമം. അരവിന്ദ് കെജരിവാളിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ മോദിയേക്കാള്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു മുന്നില്‍ നിന്നത് എന്നതാണ് പലരുടേതായി വന്ന വിലയിരുത്തല്‍. 2015 മുതല്‍ സംസ്ഥാനം ഭരിക്കുന്ന എഎപിയെ പലതരത്തിലും വീര്‍പ്പുമുട്ടിച്ചിരുന്ന കേന്ദ്ര ബിജെപി പലവിധ ഗൂഢരാഷ്ട്രീയ നീക്കങ്ങളും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയിരുന്നു. അതിനൊപ്പം കോണ്‍ഗ്രസും എഎപിക്കെതിരെ തിരിഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കനുകൂലമായി മാറുകയായിരുന്നു.

ഇത് തന്നെയാണ് ഒമര്‍ അബ്ദുള്ളയും ചര്‍ച്ചയാക്കുന്നത്. ദേശീയ തലത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ എ.എ.പിയും കോണ്‍ഗ്രസും പരസ്പരം പോരടിച്ച് ഡല്‍ഹിയില്‍ ബി.ജെ.പിയെ വിജയിപ്പിച്ചതാണ് ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചത്. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ നാഷനല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവായ ഒമര്‍ അബ്ദുള്ള ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ഐക്യമില്ലായ്മയെ നേരത്തെയും പരസ്യമായി വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം സഖ്യമെന്ന രീതിയെ നേരത്തെയും ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന് വേണ്ടപ്പോള്‍ മാത്രം ഇന്‍ഡ്യ സഖ്യമെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയം ആഘോഷിക്കുന്നതിനിടെ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക ലാംബ. ഡല്‍ഹിയെ ചൂഷണം ചെയ്തതയാള്‍ തകര്‍ക്കപ്പെടുമെന്ന് അല്‍ക ലാംബ പറഞ്ഞു. കല്‍ക്കാജി മണ്ഡലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെയാണ് അല്‍ക ലാംബ മത്സരിക്കുന്നത്. അല്‍ക ലാംബ തോല്‍ക്കുകയും ചെയ്തു. ഇവിടെ ബിജെപിയാണ് മുന്നിലെത്തിയത്.

Top