മാ​ർ​പാ​പ്പ ഇ​ന്ത്യ​യി​ലേ​ക്ക്..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം

ന്യുഡൽഹി :ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സ്വീ​ക​രി​ച്ചെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. പ​ത്ര​ക്കു​റി​പ്പി​ലാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.വത്തിക്കാന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മാര്‍പ്പാപ്പ ഇന്ത്യയിലേക്ക് എത്തുന്നത്.അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും. ത​നി​ക്കു​ള്ള ക്ഷ​ണം ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​ലി​യ ഉ​പ​ഹാ​ര​മാ​ണെ​ന്ന് മാ​ർ​പാ​പ്പ പ​റ​ഞ്ഞ​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തെ വ​ള​രെ താ​ൽ​പ​ര്യ​ത്തോ​ടെ ഉ​റ്റു​നോ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാര്‍പ്പാപ്പ ഇന്ത്യയിലെത്തുന്ന തിയതി സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാവും. ഇന്ത്യയുടെ ക്ഷണം വലിയ സമ്മാനമായിട്ടാണ് കാണുന്നതെന്നും മാര്‍പ്പാപ്പ പ്രതികരിച്ചതായും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്ല വാർത്താ സമ്മേളത്തിൽ അറിയിച്ചു. വത്തിക്കാനിലെ പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ വച്ചായിരുന്നു മോദിയും മാര്‍പ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ സമയം നീണ്ടു നിന്നു. ഊഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് ട്വീറ്റ് ചെയ്തു. രണ്ട് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും മാർപാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി 2000 ജൂണിൽ അവസാനമായി വത്തിക്കാൻ സന്ദർശിച്ചപ്പോൾ അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമനെ കണ്ടിരുന്നു. ഇന്ത്യയും വത്തിക്കാനും തമ്മിൽ 1948-ൽ നയതന്ത്രബന്ധം സ്ഥാപിച്ചതു മുതൽ സൗഹൃദബന്ധമുണ്ട്. ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നത്തെ കൂടിക്കാഴ്ചയിൽ, രണ്ട് നേതാക്കളും കോവിഡ് -19 മഹാമാരിയെക്കുറിച്ചും ലോകമെമ്പാടുമുള്ള ആളുകൾ നേരിടുന്ന അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ചും അവർ ചർച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ഇന്ത്യ സ്വീകരിച്ച അഭിലഷണീയമായ സംരംഭങ്ങളെക്കുറിച്ചും ഒരു ബില്യൺ കോവിഡ് -19 വാക്സിനേഷൻ ഡോസുകൾ നൽകുന്നതിൽ ഇന്ത്യ നേടിയ വിജയത്തെക്കുറിച്ചും പ്രധാനമന്ത്രി മാർപാപ്പയോട് വിശദീകരിച്ചു. മഹാമാരിയുടെ സമയത്ത് ആവശ്യമുള്ള രാജ്യങ്ങൾക്കുള്ള ഇന്ത്യയുടെ സഹായത്തെ മാർപാപ്പ അഭിനന്ദിച്ചു.

ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ സന്തോഷത്തോടെ സ്വീകരിച്ചു. വിദേശകാര്യ സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുയും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അതേസമയം പ്രധാനമന്ത്രിയും മാർപ്പാപ്പയും തമ്മിൽ നടന്നത് ചരിത്രപരമായ കൂടിക്കാഴ്ചയാണെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. ഇന്ത്യയിലെ ക്രൈസ്തവർക്ക് ആഹ്ലാദകരമായ ദിവസമാണ് ഇന്നെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ഭാരതം നേടിയ വലിയ വിശ്വാസതയുടെ കാലത്താണ് പ്രധാനമന്ത്രിയുടെ വത്തിക്കാൻ സന്ദർശനമെന്നത് എടുത്തു പറയേണ്ടതാണ്. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് വിശ്വാസികൾക്ക് ഏറെ സന്തോഷം നൽകുന്നു. സാഹോദര്യത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും സന്ദേശം നൽകുന്നതാവും മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം. ക്രൈസ്ത നേതൃത്വത്തിൻ്റെ വലിയൊരു ആവശ്യമായിരുന്നു ഇത്. മാർപ്പാപ്പ കേരളം സന്ദർശിക്കണമെന്ന് ഈ നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

Top