ഓ​റ​ഞ്ച് പാ​സ്പോ​ർ​ട്ട് ഇ​ല്ല; കേ​ന്ദ്രം പി​ൻ​മാ​റി

ന്യൂഡല്‍ഹി : ഓറഞ്ച് നിറത്തിലുള്ള പാസ്പ്പോര്‍ട്ട്‌ നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിഞ്ഞു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ട്‌ നല്‍കുന്ന തീരുമാനത്തില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറിയത്. ഇതിനുപുറമേ അവസാന പേജും അതുപോലെ നിലനിര്‍ത്താനും തീരുമാനമായിട്ടുണ്ട്.  ഇന്ത്യൻ പൗരന്മാരെ രണ്ടു തരത്തിലാക്കുന്നതാണ് പാസ്പോർട്ട് പരിഷ്കരണമെന്നും മറ്റും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ഇന്നാണ് തീരുമാനം പിന്‍വലിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. എമിഗ്രേഷൻ ചെക്കിംഗ് ആവശ്യമുള്ളവരുടെ പാസ്പോർട്ടിന്‍റെ കവർപേജിന് ഓറഞ്ച് നിറവും ഇതാവശ്യമില്ലാത്തവരുടെ പാസ്പോർട്ടിന്‍റെ കവറിന് കടുംനീല നിറവും നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്. ഇപ്പോൾ കടുംനീല നിറത്തിലുള്ള കവർ പേജാണ് പാസ്പോർട്ടുകൾക്കുള്ളത്. പത്താം ക്ലാസ് പാസാകാത്തവരടക്കമുള്ളവർക്ക് ഓറഞ്ച് നിറമുള്ള പാസ്പോർട്ട് ഏർപ്പെടുത്താനായിരുന്നു കേന്ദ്രനീക്കം. ഇതോടൊപ്പം കുടുംബ വിവരങ്ങൾ രേഖപ്പെടുത്തിയ അവസാന പേജ് ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. മെട്രിക്കുലേഷൻ പാസാകാത്തവർക്ക് ഓറഞ്ചു നിറത്തിൽ പാസ്പോർട്ട് നൽകുന്നത് വിദേശത്തും സ്വദേശത്തുമായി രണ്ടുതരം പൗരൻമാരെ സൃഷ്ട്ടിക്കാനെ സഹായിക്കൂ എന്ന തരത്തിൽ വിവിധയിടങ്ങളിൽനിന്നു വിമർശനങ്ങൾ ഉയർന്നിരുന്നു.

Top