ഇനി ധൈര്യമായി ചന്ദനകൃഷി തുടങ്ങാം !നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തുമെന്ന് ധനമന്ത്രി

തിരുവനന്തപുരം :ഇനിമുതൽ സ്വകാര്യ വ്യക്തികൾക്കും ധൈര്യമായി ചന്ദനം നട്ടുപിടിപ്പിക്കാം .സർക്കാർ നല്ല വില തന്ന് ചന്ദനമരം വാങ്ങിക്കൊള്ളും . ചന്ദന കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക പദ്ദതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഇതിനായി ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മറയൂരില്‍ മാത്രമുള്ള ചന്ദന തോട്ടം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നതിനുള്ള വഴിയൊരുക്കുന്ന സുപ്രധാനമായ പ്രഖ്യാപനമാണ് ബജറ്റിലൂടെ ധനമന്ത്രി നടത്തിയിരിക്കുന്നത്. സ്വകാര്യ ഭൂമിയില്‍ നിന്നും മുറിയ്ക്കുന്ന ചന്ദനം ശേഖരിക്കുന്നതിനായി കൂടുതല്‍ വനം ഡിപ്പോകളെ ചന്ദനത്തിന്‍റെ കളക്ഷന്‍ സെന്‍ററുകളാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചന്ദന തടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ണയിച്ച മൂല്യത്തിന്‍റെ 50 ശതമാനമെങ്കിലും മുന്‍കൂറായി ഉടമസ്ഥര്‍ക്ക് നല്‍കും. ഇതിനായി റിവോള്‍വിംഗ് ഫണ്ട് സൃഷ്ടിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.2017-ൽ കേന്ദ്ര സർക്കാർ ചന്ദനം സ്വകാര്യമായി വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചിരുന്നു. ഈ നിയമപ്രകാരം, വ്യക്തികൾക്ക് ചന്ദനമരങ്ങൾ നടാം, പക്ഷേ അവ സർക്കാരിന് മാത്രമേ വിൽക്കുന്നതിന് അനുമതിയുള്ളൂ

നിലവില്‍ ചന്ദനമരം മറയൂരിലെ ചന്ദന ഡിപ്പോയിലെത്തിച്ചാണ് ഭാരം നോക്കിയാണ് പണം കൈമാറുന്നത്. മറ്റു മരങ്ങളെപ്പോലെ ക്യുബിക് അടിയിലോ , ക്യുബിക് മീറ്ററിലോ അല്ല മറിച്ച് കിലോഗ്രാമിലാണ് ചന്ദരമരത്തിന്റെ തൂക്കം കണക്കാക്കുന്നത്. മരത്തിനോ, സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും.

2012വരെ മരത്തിന്റെ 70 ശതമാനം വില ഉടമസ്ഥനും ബാക്കി സര്‍ക്കാരിനുമായിരുന്നു. ഇപ്പോള്‍, ചന്ദനം ശേഖരിച്ച് മറയൂരില്‍ കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തില്‍ വെക്കുന്നതിനുള്ള ചെലവു മാത്രം കുറച്ച് ബാക്കി തുക മുഴുവന്‍ ഉടമസ്ഥനു നല്‍കും.മരത്തിന്റെ വിലയുടെ 95 ശതമാനംവരെ ഉടമസ്ഥന് വില കിട്ടാം.

ചന്ദന കൃഷിയിൽ ഗണ്യമായ ലാഭം ആണ് കണക്കാക്കപ്പെടുന്നത്. ഒരു ചന്ദനമരം നട്ടുപിടിപ്പിച്ചാൽ 3 മുതൽ 5 ലക്ഷം രൂപ വരെ വാർഷിക വരുമാനം ലഭിക്കും. 5 മുതൽ 10 വരെ മരങ്ങൾ വളർത്തിയാൽ പ്രതിവർഷം 30 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ലഭിക്കും.

Top