ഭരണത്തില്‍ നിന്നിറങ്ങാന്‍ ഒരു വര്‍ഷമല്ലേയുള്ളൂ, നന്ദിയുണ്ട്: കേന്ദ്ര സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയുടെ കനത്ത പരിഹാസം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അവസാന പൊതു ബജറ്റിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കനത്ത പരിഹാസം. ഭരണത്തില്‍ നിന്നിറങ്ങാന്‍ ഒരു വര്‍ഷം കൂടിയല്ലേയുള്ളൂ ഇതുവരെ സേവിച്ചതിന് നന്ദിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്നും നാല് വര്‍ഷം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പഴയപടി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ക്കും നിരാശമാത്രമാണ് ബജറ്റ് നല്‍കുന്നത്. നാല് വര്‍ഷം കഴിഞ്ഞു കര്‍ഷകര്‍ക്ക് നല്ല വില നല്‍കുമെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

നാല് വര്‍ഷം പിന്നിട്ടു ക്ഷേമപദ്ധതികള്‍ക്ക് ബജറ്റുമായി യാതൊരു ബന്ധവുമില്ല, നാല് വര്‍ഷം കഴിഞ്ഞു യുവജനങ്ങള്‍ക്ക് ജോലിയില്ല. ഭരണത്തില്‍ നിന്നിറങ്ങാന്‍ ഒരു വര്‍ഷമല്ലേ ബാക്കിയുള്ളൂ. നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ മോദി സര്‍ക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

Top