
തിരുവനന്തപുരം: മംഗ്‌ളീഷു പറഞ്ഞു സ്റ്റേജ് ഷോകളേയും ചാനൽ ഷോകളേയും ഒരുപോലെ ത്രസിപ്പിച്ച സുന്ദരി രഞ്ജിനി ഹരിദാസ് ഗ്ലാമറസ് ലുക്കിൽ ക്യാമറക്ക് മുമ്പിലെത്തി.കേരളത്തിലെ ഫുട്‌ബോൾ പ്രേമികളുടെ അകമഴിഞ്ഞ പിന്തുണയോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എന്ന ടീം കളത്തിലിറങ്ങുന്നത്. ഓരോ കളിയും നേരിൽ കാണാന്നും ടിവിയിൽ വാച്ച് ചെയ്യുന്നതും നിരവധി പേരാണ്. സ്റ്റാർ ഗ്രൂപ്പിനാണ് ഐഎസ്എല്ലിന്റെ സംപ്രേഷണ അവകാശമുള്ളതും. വ്യൂവർഷിപ്പ് കൂടുതൽ ലഭിക്കാൻ വേണ്ടി മലയാളത്തിൽ ഏഷ്യാനെറ്റ് മൂവീസിൽ മലയാളം കമന്ററിയുടെ അകമ്പടിയോടെ കളി സംപ്രേഷണം ചെയ്യുന്നുണ്ട്. ഇത്തവണ കുറച്ചു കൂടി പ്രൊഫഷണലാക്കിയാണ് സ്റ്റാർ ഗ്രൂപ്പ് തന്ത്രം മെനയുകയാണ് അവതാരകയായ രഞ്ജിനി ഹരിദാസിനെ കൊണ്ട് .പ്രീമാച്ച് റിപ്പോർട്ടും പോസ്റ്റ് മാച്ച് റിപ്പോർട്ടും പറയുന്നതിനായി മലയാളത്തിലെ പ്രമുഖ ചാനൽ അവതാരിക രഞ്ജിനി ഹരിദാസിനെയും മുൻ ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐഎം വിജയനെയും ചുമതലപ്പെടുത്തിയിരിക്കയാണ് ഏഷ്യാനെറ്റ് മൂവീസ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളിലാണ് ഇരുവരും അവതാരകരുടെ റോളിലെത്തുന്നത്. രണ്ട് പേരെയും ചാനൽ വ്യത്യസ്ത ലുക്കുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചാനലിന് വേണ്ടി ഐഎം വിജയൻ തന്റെ ഹെയർസ്റ്റൈൽ തന്നെ മാറ്റി പുതുരൂപത്തിലെത്തി.
അതേസമയം ക്രിക്കറ്റ് മത്സരങ്ങളിൽ അവതാരക റോളിൽ ഗ്ലാമറസായി എത്തുന്ന മന്ദിര ബേദിയെ അനുകരിച്ചാണ് രഞ്ജിനി ഹരിദാസിന്റെ വേഷപ്പകർച്ച. ഗ്ലാമറസ് വേഷത്തിൽ ക്യാമറക്ക് മുമ്പിലെത്തി ഫ്ുട്‌ബോളിനെ കുറിച്ച് പഠിച്ചു കൊണ്ടുതന്നെയാണ് രഞ്ജിനി ഷോ മുന്നോട്ടു കൊണ്ടു പോയത്. രഞ്ജിനിയുടെ വേഷപ്പകർച്ച ഫുട്‌ബോൾ ആരാധകരും ശ്രദ്ധിച്ചു.
സ്റ്റാർ സ്‌പോർട്‌സിൽ ക്രിക്കറ്റ് മത്സരങ്ങളിൽ പ്രീമാച്ച് ഷോകളുടെ അവകാരകതാരിയ എത്തുന്നത് വനിതകളാണ്. മന്ദിര ബേദിയും മായന്തി ലംഗറുമാണ്. ഐപിഎല്ലിൽ അവതാരകയുടെ വേഷത്തിലാണ് മന്ദിര പലപ്പോഴും പ്രത്യക്ഷപ്പെടാറ്. ഈ രണ്ട് അവതാരകരും ഗ്ലാമറസ്സായി തന്നെയാണ് ഷോയിൽ പ്രത്യക്ഷപ്പെടാറ്. ഇവരുടെ വഴിയെ തന്നെയാണ് മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ ആയ അവതാരക രഞ്ജിനിയുടെ യാത്രയും. ഇടക്കാലം കൊണ്ട് ചാനൽ ഷോകളിൽ നിന്നും ഔട്ടായ രഞ്ജിനിക്ക് ഇത് ഗംഭീര തിരിച്ചു വരവ് കൂടിയാണ്.
മുംബൈയിലെ സ്റ്റാറിന്റെ സ്റ്റുഡിയോയിൽ വച്ചാണ് പ്രീ-പോസ്റ്റ് മാച്ച് പരിപാടികൾ ലൈവായി അവതരിപ്പിക്കുന്നത്. വല്ല്യ തട്ടുകേടില്ലാതെ ഐഎം വിജയന്റെ സഹായത്താൽ രഞ്ജിനി ഷോ ഭംഗിയാക്കുകയും ചെയ്തിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം കാണാനുള്ള ആരാധക ബാഹുല്യമാണ് രഞ്ജിനിയെ രംഗത്തിറക്കാനുള്ള ചാനൽ തന്ത്രത്തിന്റെ പിന്നിലും. ഏഷ്യാനെറ്റ് മൂവിസിലെ ഫുട്‌ബോൾ കമന്ററിയുടെ പേരിൽ ഷൈജു ദാമോദരനും ആരാധകർ ഏറെയുണ്ട്. ഷൈജുവിന്റെ മലയാളം കമന്ററി ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
സോഷ്യൽ മീഡിയയിലും ഷൈജു താരമാണ്.അന്താരാഷ്ട്ര ഫുട്‌ബോളിൽ ആയാലും ക്രിക്കറ്റിൽ ആയാലും ടെലിവിഷൻ സംപ്രേഷണം കോടാനുകോടികളുടെ കളിയാണ്. പ്രേക്ഷക പ്രീതി എത്രത്തോളം ഉയരുന്നോ അത്രയും തന്നെ വരുമാനം ഉണ്ടാക്കാൻ ചാനലുകൾക്ക് സാധിക്കുകയും ചെയ്യും. ഇന്ത്യൻ കായിക ചാനലുകളുടെ കാര്യത്തിൽ ക്രിക്കറ്റാണ് എല്ലാമെല്ലാം. എന്നാൽ, ഐഎസ്എൽ വന്നതോടെ കാര്യങ്ങൾ മാറി. ലോകത്തു തന്നെ ഏറ്റവും പ്രേക്ഷകർ കാണുന്ന ടൂർണമെന്റായി ഐഎസ്എൽ മാറിയത് അതിവേഗമാണ്.ഇനി കാൽപ്പന്തു വിശേഷം മംഗ്ളീഷു പറയുന്ന രഞ്ജിനിയുടെ കേൾക്കാം