ചെന്നിത്തലയുടെ പ്രതിപക്ഷനേതാവ് സ്ഥാനം തെറിക്കും ?മുരളീധരനെ പ്രതിപക്ഷ നേതാവാക്കും ! പുതിയ ഫോര്‍മുലയില്‍ വെട്ടിപ്പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി:ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി;മുരളീധരനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ടുള്ള പുതിയ നീക്കത്തിന് ഹൈക്കമാണ്ട് ആലോചിക്കുന്നതായി സൂചന.ഉമ്മന്‍ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കിയും കെ.സുധാകരനെ യുഡിഎഫ് കണ്‍വീനറാക്കിയും അഴിച്ചു പണി ആലോചിച്ച് കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനും കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും രാഹുലിന്റെ പുതിയ നീക്കമെന്നും സൂചയുണ്ട്. എന്നാല്‍ ഈ ഫൊര്‍മുലക്ക് ഒരു കാരണവശാലും വഴങ്ങില്ലെന്ന് ചെന്നിത്തലയും .ഇന്നലെ കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിന്റെ ഊര്‍ജസ്വലത മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിന്തുടരാവുന്നതാണെന്ന അഭിപ്രായം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്നലെ പ്രകടിപ്പിച്ചിരുന്നു.കേരളത്തില്‍ സംഘടന താഴെതട്ടുമുതല്‍ വളരെ ശക്തമാണ്. തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്കുശേഷം പാര്‍ട്ടി ശക്തമായി നിലനില്‍ക്കുന്നത് സംഘടനാ സംവിധാനത്തിന്റെ കരുത്തുകൊണ്ടാണ്. ബൂത്തുതലംമുതല്‍ സംസ്ഥാനതലംവരെ കേരളത്തില്‍ ഒരേ ഊര്‍ജസ്വലതയാണെന്നും രാഹുല്‍ പറയുന്നു. സോണിയാ ഗാന്ധിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് രാഹുലിനെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ നീക്കവും സജീവമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരം നേടണം. ലോക്‌സഭയില്‍ കഴിയുന്നത്ര സീറ്റുകളും. ഇതാണ് കേരളത്തില്‍ നിന്ന് രാഹുല്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ഇനിയും ഊര്‍ജസ്വലത കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് വേണമെന്നാണ് രാഹുലിന്റെ നിലപാട്.

ബൂത്തുതലംമുതല്‍ എ.ഐ.സി.സി.വരെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് രൂപരേഖ രാഹുല്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെപിസിസി. അധ്യക്ഷനാകണമെന്നത് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കിയതും. കേരളത്തില്‍ നിന്ന് ചര്‍ച്ചയ്‌ക്കെത്തുന്നവരോടെല്ലാം തന്റെ മനസ്സ് രാഹുല്‍ വ്യക്തമാക്കുന്നുണ്ട്. പുനഃസംഘടനയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കുക. ഇതിന് ശേഷം പ്രതിപക്ഷ നേതാവായി കെ മുരളീധരനെ എത്തിക്കുക. ഉമ്മന്‍ ചാണ്ടിയും മുരളീധരനും തമ്മിലെ അടുപ്പം കേരളത്തില്‍ കോണ്‍ഗ്രസിന് കരുത്താകും. ക്രിയാത്മ ഇടപെടലുകള്‍ നടക്കുകയും ചെയ്തു. നിലവില്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ ഡല്‍ഹിയില്‍ പ്രവര്‍ത്തനത്തിന് എത്തിക്കുക. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് രമേശ് ചെന്നിത്തലയ്ക്കായി പരിഗണിക്കുന്നത്. യുഡിഎഫ് കണ്‍വീനറായി കെ സുധാകരനെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. ഈ കോമ്പിനേഷന് കൂടുതല്‍ കാര്യക്ഷ്മമായി ഇടപെടാനാകുമെന്ന് രാഹുല്‍ കരുതുന്നു.K-SUDHAKARAN
എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുകൊടുക്കാന്‍ ചെന്നിത്തല തയ്യാറല്ല. ഇത്തരത്തിലൊരു മാറ്റത്തിനും തന്നെ കിട്ടില്ലെന്നാണ് ചെന്നിത്തലയുടെ പക്ഷം. അതുകൊണ്ട് തന്നെ കെ മുരളീധരനെ പ്രതിപക്ഷ നേതാവാക്കിയുള്ള മാറ്റം നടക്കാനിടയില്ല. ഉമ്മന്‍ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കും. നിലവില്‍ പിപി തങ്കച്ചനാണ് യുഡിഎഫ് കണ്‍വീനര്‍. കാര്യക്ഷ്മമായ ഇടപെടലിന് തങ്കച്ചനെ മാറ്റി സുധാകരനെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. ഐ ഗ്രൂപ്പുകാരനായ സുധാകരനെ കെപിസിസി അധ്യക്ഷനാക്കുന്നതിനെ ചെന്നിത്തല എതിര്‍ക്കില്ല. ഉമ്മന്‍ ചാണ്ടിയും രാഹുലിന്റെ നിര്‍ദ്ദേശത്തെ അംഗീകരിക്കും. അതായത് രാഹുലിന്റെ ഫോര്‍മുലയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് മുരളിയെ എത്തിക്കുന്നത് മാത്രം നടക്കില്ല. തന്നെ ഒതുക്കാനാണ് രാഹുല്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നതെന്ന് ചെന്നിത്തല കരുതുന്നു. മുഖ്യമന്ത്രിയാവുകയെന്ന തന്റെ നീക്കത്തിന് ഇത് തിരിച്ചടിയാകുമെന്നും ഭയക്കുന്നു. അതുകൊണ്ടാണ് പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്നിക് ചര്‍ച്ച നടത്തിയിരുന്നു. നാല് നേതാക്കളുടെ പേര് ഉള്‍പ്പെട്ട സാധ്യതാ പട്ടിക അദ്ദേഹം കോണ്‍ഗ്രസ് ഉപാധ്യക്ഷന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.വി തോമസ്, വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ട പട്ടികയാണ് കൈമാറിയതെന്നാണ് സൂചന. പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍തന്നെ നിയമിക്കണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്. ഉമ്മന്‍ ചാണ്ടി സമ്മതം മൂളിയാല്‍ അദ്ദേഹത്തെ ഉടന്‍ കെപിസിസി അധ്യക്ഷനായി നിയമിക്കും. രാഹുല്‍ ഗാന്ധിയുമായുള്ള ഉമ്മന്‍ ചാണ്ടിയുടെ കൂടിക്കാഴ്ച അതിനിര്‍ണ്ണായകമാണ്. വി എം സുധീരനോടും രാഹുല്‍ അഭിപ്രായം തേടും. ഉമ്മന്‍ ചാണ്ടിയുടെ പേരിനെ സുധീരനും എതിര്‍ക്കില്ല. എകെ ആന്റണി ഇതിനോടകം സമ്മതം അറിയിച്ചിട്ടുമുണ്ട്. ഈ ചര്‍ച്ചകള്‍ക്കിടെയാണ് മുരളീധരനെ പ്രതിപക്ഷ നേതാവാക്കിയുള്ള മാറ്റത്തിന്റെ സാധ്യതയും രാഹുല്‍ തേടുന്നത്. ചെന്നിത്തല ഒഴികെ ആരും എതിര്‍ക്കുന്നുമില്ല. എന്നാല്‍ ചെന്നിത്തലയെ പിണക്കി വീണ്ടും ഗ്രൂപ്പ് കളികള്‍ സജീവമാക്കരുതെന്ന അഭിപ്രായവും രാഹുലിന് ലഭിക്കുന്നുണ്ട്.

യുഡിഎഫിനെ കാര്യക്ഷമമായി നയിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിയുന്നില്ലെന്ന പരാതി മുസ്ലിം ലീഗിനുണ്ട്. കേരളാ കോണ്‍ഗ്രസ് മാണിയെ മുന്നണിയില്‍ തിരിച്ചു കൊണ്ടുവരാനും തടസ്സം ചെന്നിത്തലയാണ്. ചെന്നിത്തലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നതാണ് മാണിയുടെ പക്ഷം. അതുകൊണ്ട് തന്നെ കെ മുരളീധരനെ പോലൊരാളെ പ്രതിപക്ഷ നേതാവാക്കി മാണിയുടെ പിണക്കം മാറ്റണമെന്ന അഭിപ്രായം ലീഗിനുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ ഒന്നാണ് കോട്ടയം. മാണിയെ മുന്നണിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് കോട്ടയത്തെ സാധ്യതകളെ ബാധിക്കും. ഇതിനൊപ്പം പത്തനംതിട്ട. ഇടുക്കി ജില്ലകളിലും മാണി വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. അതുകൊണ്ട് മാണിയുടെ പണിക്കം മാറ്റാന്‍ ചെന്നിത്തലയെ ഒഴിവാക്കുകയെന്നതാണ് ഫോര്‍മുല. ഇതും രാഹുലിന് മുന്നില്‍ എത്തിക്കഴിഞ്ഞു. ഈ സ ാഹചര്യത്തിലാണ് മുരളീധരനുമായി രാഹുല്‍ ചര്‍ച്ച നടത്തിയതെന്ന് സൂചനയുണ്ട്.k-muraleedharan

കേരളത്തിലെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചു പണിയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. സുധീരനേയും ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തും. എല്ലാ ഗ്രൂപ്പുകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കി ആരേയും പിണക്കാത്ത തീരുമാനമാണ് ഉദ്ദേശിക്കുന്നത്. നേരത്തെ ഡിസിസി അധ്യക്ഷന്മാരെ നിയോഗിച്ചപ്പോള്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായി. എ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന കിട്ടിയതുമില്ല. ഇതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ ചാണ്ടി പിണങ്ങുകയും ചെയ്തു. പിന്നീട് രാഹുല്‍ നേരിട്ട് ചര്‍ച്ച നടത്തിയാണ് എല്ലാം പരിഹരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു പ്രശ്‌നം രാഹുല്‍ ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പുകളുടെ വികാരം മാനിച്ചും അംഗീകരിച്ചും സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരില്‍ സമവായത്തിലൂടെ കെപിസിസി അഴിച്ചു പണിയാണ് ഉദ്ദേശിക്കുന്നത്. ഒരു ഗ്രൂപ്പിലും പെടാതെ നില്‍ക്കുന്ന സുധീരന്‍ അനുകൂലികളേയും കൈവിടില്ല. രമേശ് ചെന്നിത്തലയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാള്‍ നല്ലത് ഉമ്മന്‍ ചാണ്ടിയാണെന്ന തിരിച്ചറിവും രാഹുലിന് ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്.

ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഉമ്മന്‍ ചാണ്ടി-മുരളീധരന്‍ കൂട്ടുകെട്ടിന് കഴിയുമെന്ന് രാഹുല്‍ വിലയിരുത്തുന്നു. സിപിഎമ്മിന്റെ കടന്നാക്രമണത്തെ ചെറുക്കാന്‍ കെ സുധാകരനും കഴിയും. കണ്ണൂരില്‍ സിപിഎമ്മിനോട് എന്നും ഏറ്റുമുട്ടി നില്‍ക്കുന്ന സുധാകരനെ യുഡിഎഫ് കണ്‍വീനറാക്കുന്നതിനുള്ള ആലോചന സജീവമാകുന്നത് സിപിഎമ്മിനെ കടന്നാക്രമിക്കുയെന്ന ലക്ഷ്യത്തോടെയാണ്. തങ്കച്ചന് യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ വേണ്ടത്ര ഇടപെടല്‍ നടത്താനാകുന്നില്ല. സൂധാകരന്‍ കെപിസിസി അധ്യക്ഷ പദം മോഹിക്കുന്നുണ്ട്. ഇത് ഉമ്മന്‍ ചാണ്ടിയിലേക്ക് പോകുമ്പോള്‍ സുധാകരനെ പിണക്കാതിരിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ പദം നല്‍കാനാണ് ആലോചന. നിലവില്‍ സുധാകരന് ഒരു പദവിയും ഇല്ലെന്നതും ഇതിന് കാരണമാണ്. സൂധാകരനെ യുഡിഎഫ് കണ്‍വീനറാക്കുന്നതിനെ ഉമ്മന്‍ ചാണ്ടിയും എതിര്‍ക്കുന്നില്ല.

എന്നാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തലയായതിനാല്‍ മുരളീധരനെ അവിടെ കൊണ്ടു വരുന്നതില്‍ ഉമ്മന്‍ ചാണ്ടി അഭിപ്രായ പ്രകടനം നടത്തില്ല. രാഹുല്‍ ഗാന്ധിയും ചെന്നിത്തലയും തമ്മില്‍ ചര്‍ച്ച ചെയ്ത് ഈ മാറ്റത്തില്‍ തീരുമാനം എടുക്കട്ടേയെന്നാണ് എ ഗ്രൂപ്പിന്റെ പക്ഷം.

Top