തിരുവനന്തപുരം: മുസ്ലീം ലീഗിനെ ചെറുക്കാനായി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കെടി ജലീല്‍. പ്രത്യേക പാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്തയ്‌ക്കെതിരെയാണ് മന്ത്രിയുടെ പ്രതികരണം ‘ ഇന്ത്യന്‍ സെക്കുലര്‍ ലീഗ് എന്നപേരില്‍ പുതിയ പാര്‍ട്ടി രുപീകരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് പ്രതികരണം
ചെറിയ മുസ്ലിം രാഷ്ട്രിയപാര്‍ട്ടികളായ പി.ഡി.പി,ഇന്ത്യന്‍ നാഷ്ണല്‍ ലീഗ്,നാഷ്ണല്‍ സെക്കുലര്‍ കോണ്‍ഗ്രസ് എന്നിവര്‍ പുതിയപാര്‍ട്ടിയില്‍ ലയിക്കുമെന്നും എം.എല്‍.എമാരായ പി.ടി.റഹിം,പി വി അന്‍വര്‍,വി അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ പാര്‍ട്ടിയിന്‍ ഉണ്ടാകുമെന്നും മലപ്പുറം,പെന്നാനി മണ്ഡലങ്ങള്‍ പാര്‍ട്ടിക്കു ലഭിക്കുമെന്നുമുള്ള വാര്‍ത്തകളാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ പാര്‍ട്ടിയെ ഇടതു മുന്നണിയില്‍ ഘടകകക്ഷിയായി എടുക്കുമെന്നും മുസ്ലീം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാം എന്നതിനാല്‍ സി.പി.എമ്മിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും വാര്‍ത്ത പറഞ്ഞുവയ്ക്കുന്നു. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.എഫ് തുടങ്ങിയ പാര്‍ട്ടികളെയും സഹകരിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ നീക്കം ഉപേക്ഷിച്ചുവെന്നും വാര്‍ത്തയില്‍ അവകാശപ്പെടുന്നു.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ മൂന്നുവര്‍ഷങ്ങളായി പ്രചരിക്കുന്നുണ്ടന്നും ഇത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും മന്ത്രി പ്രതികരിച്ചു.