ആക്രോശിച്ച് ദിലീപ്, ജാമ്യത്തിനായി ബിഷപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ കുറ്റസമ്മതം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ജാമ്യം ലഭിക്കാനായി ബിഷപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ്. ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വെളിപ്പെടുത്തൽ. 50000 രൂപ ഇതിനായി കൊടുത്തെന്നും സൂരജ് പറഞ്ഞു. എന്നാല്‍ പൈസ കൊടുത്തത് പള്ളിപ്പണിക്കാണെന്നാണ് ദിലീപ് പറഞ്ഞത്. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ദിലീപ് ക്ഷുഭിതനായെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വിശദീകരണം കോടതിയില്‍ എഴുതി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയാണ് ദിലീപ് സമർപ്പിക്കുക. ഇതും പരിഗണിച്ചതിന് ശേഷമാണ് തിങ്കളാഴ്ച കോടതി വിധി പറയുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജസ്റ്റിസ് പി ഗോപിനാഥ് ആണ് തിങ്കളാഴ്ച രാവിലെ 10.15ന് വിധി പറയുക. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ശനിയാഴ്ച രേഖാമൂലം അറിയിക്കണമെന്നാണ് കോടതി അറിയിച്ചത്. കേസില്‍ ഇനിയും വാദം പറയാനുണ്ടെന്നാണ് കോടതി അറിയിച്ചത്.

അതേസമയം കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിധി പറയാനുണ്ടാകുന്ന താമസം അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

Top