സ്വയം വെള്ളം നിറയ്ക്കുന്ന കുപ്പി; ഇനി മരുഭൂമിയില്‍ പോയാലും വെള്ളം തീരുമെന്ന് പേടിക്കെണ്ട…  

 

 

സ്വയം വെള്ളം നിറയ്ക്കുന്ന കുപ്പിയുമായി ശാസ്ത്രലോകം. ആസ്‌ട്രേലിയയിലെ വിയന്ന സ്വദേശിയായ ക്രിസ്റ്റോഫ് റെറ്റസര്‍ എന്ന വ്യക്തിയാണ് ഈ പുത്തന്‍ കണ്ടുപിടുത്തതിന് പിന്നില്‍. ഈ കുപ്പിയില്‍ ഉപഭോക്താവ് വെള്ളം നിറയ്‌ക്കേണ്ട അവശ്യമില്ല. ആ പ്രവൃത്തി കുപ്പി താനെ ചെയ്തു കൊള്ളും. അന്തരീക്ഷ വായുവിലെ ഈര്‍പ്പം വലിച്ചെടുത്താണ് കുപ്പിയുടെ പ്രവര്‍ത്തനം. കുപ്പിയുമായി ഘടിപ്പിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ വഴിയാണ് ഇവ അന്തരീക്ഷ ഈര്‍പ്പം വലിച്ചെടുക്കുന്നത്. ഇത് പിന്നെ ജലകണികകളായി രൂപമാറ്റം നടന്ന് കുപ്പികളിലേക്ക് നിറയുന്നു. ദൂരയാത്രകള്‍ക്കും ട്രക്കിംഗുകള്‍ക്കുമായാണ് ഈ കുപ്പികള്‍ പ്രധാനമായും ഉപയോഗപ്രദമാവുക.മരുഭൂമികളിലും വരണ്ട പ്രദേശങ്ങളില്‍ കൂടിയും യാത്ര ചെയ്യുമ്പോള്‍ ഈ കുപ്പി കൈവശം ഉണ്ടെങ്കില്‍ വെള്ളത്തിനായി ഇനി അലയേണ്ടി വരില്ല എന്നാണ് ക്രിസ്റ്റോഫിന്റെ അവകാശ വാദം. കാരണം അത്തരം പ്രദേശങ്ങളിലെ അന്തരീക്ഷത്തില്‍ നിന്നും ധാരാളം ഈര്‍പ്പം വലിച്ചെടുക്കാന്‍ സാധിക്കുന്നതിനാല്‍ വെള്ളം ധാരാളമായി കുപ്പിക്കുള്ളില്‍ ഉത്പാദിക്കപ്പെടും. ഫോണ്‍ടസ് എന്ന കമ്പനിയാണ് ഈ കുപ്പികള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

 

 

Top