കൊച്ചി: ഹിന്ദുക്കള്‍ ന്യൂ ഇയര്‍ ആഘോഷിക്കരുതെന്ന് ഹിന്ദു സംഘടനയുടെ ആഹ്വാനം. ജനുവരി 1ന് പുതുവര്‍ഷം കൊണ്ടാടുന്നത് ക്രിസ്ത്യാനികള്‍ ആണെന്നും അത് ഹിന്ദുക്കള്‍ ആഘോഷിക്കരുതെന്നും ഹിന്ദു സംഘടനയായ ജനജാഗ്രിതി സമിതി ആഹ്വാനം ചെയ്തു.
ഹിന്ദുക്കള്‍ ഗുദ്ധപദ്വ അഥവാ ചൈത ശുദ്ധ പ്രതിപാദ ദിനമായ ഏപ്രില്‍ ഒന്നിനാണ് പുതുവത്സരം ആഘോഷിക്കേണ്ടത്. ഡിസംബര്‍ 31 ന് രാത്രി നടക്കുന്ന പുതുവത്സര ആഘോഘഷങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല. മദ്യാപനവും, ലഹരിയും ചേര്‍ന്നുളള ആഘോഷങ്ങളാണ് പുതുവത്സരങ്ങളില്‍ നടക്കാറുള്ളതെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യുവാക്കള്‍ ക്രിസ്ത്യന്‍ ന്യൂയര്‍ ആഘോഷങ്ങളിലാണ് ലഹരിയുടെ ഉപയോഗം ആദ്യമായി തുടങ്ങുന്നത്. ഇത് നമ്മുടെ സമൂഹ്യബോധത്തിന് എതിരാണ്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ നമ്മുടെ നിയമസംവിധാനങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണെന്നും സംഘടന ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.