മദ്യം ഉപേക്ഷിക്കൂ… പാല് കുടിച്ച് പുതുവത്സരം ആഘോഷിക്കൂ; പുതുവത്സരത്തില്‍ സൗജന്യ പാല്‍വിതരണവുമായി ജയ്പൂരിലെ എന്‍ജിഒ

പുതുവർഷം ആഘോഷമാക്കാൻ ലക്ഷക്കണക്കിന് ലിറ്റർ മദ്യം വിറ്റഴിക്കപ്പെടുന്ന നഗരങ്ങളാണ് കൂടുതലും. എന്നാൽ ആരോഗ്യത്തിന് ഹാനികരമായ മദ്യം ഉപേക്ഷിച്ച് പാൽ കുടിച്ച് കൊണ്ട് പുതുവർഷത്തെ വരവേൽക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജയ്പൂർ. ഇതിന്‍റെ ഭാഗമായി സൗജന്യ പാൽവിതരണവുമായി ജയ്പൂരിലെ എൻജിഒകളും സാമൂഹിക സംഘടനകളും രംഗത്തെത്തി. മദ്യപനം ഉപേക്ഷിച്ച് ആരോഗ്യകരമായ ജീവിതം പടുത്തുയർത്തണമെന്ന സന്ദേശം സമൂഹത്തിന് നൽകാൻ ലക്ഷ്യമിട്ടാണ് സൗജന്യ പാൽ വിതരണം നടത്തുന്നതെന്ന് ലോട്ടസ് ഡയറി ജനറൽ മാനേജർ ദീപക് വോറ പറഞ്ഞു.

ഗായത്രി ശക്തിപീത് വാതികയുമായി ചേർന്ന വിവിധ ഇടങ്ങളിൽ പാൽ വിതരണം നടത്തി. 40,000 പേർക്കായി ഇതുവരെ എണ്ണായിരം ലിറ്റർ പാൽ വിതരണം ചെയ്തതായും വോറ പറഞ്ഞു. രാജസ്ഥാൻ സർവകലാശാലയുടെ പ്രധാന കവാടത്തിൽ ഇന്ന് രാജസ്ഥാൻ യൂത്ത് വിദ്യാർഥി സംഘടനയും ഇന്ത്യൻ അസ്മ കെയർ സൊസൈറ്റിയും ക്യാന്പ് സംഘടിപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്യാന്പിലെ സന്ദർശകർക്ക് രാവിലെ ആറു മുതൽ അർധരാത്രി വരെ സൗജന്യനിരക്കിൽ പാൽ നൽകും. കേസർ സ്ക്വയറിൽ രാജസ്ഥാൻ ജാട്ട് മഹാസഭയും സൗജന്യ പാൽ വിതരണം നടത്തും. രാജസ്ഥാൻ മിൽക്ക് ക്ലബും രാജസ്ഥാൻ നഴ്സസ് അസോസിയേഷനും പുതുവത്സരദിനത്തിൽ സൗജന്യ പാൽ വിതരണവുമായി രംഗത്തിറങ്ങും. എസ്എംഎസ് ആശുപത്രിയിൽ പാൽ വിതരണം നടത്താനാണ് നഴ്സസ് അസോസിയേഷന്‍റെ തീരുമാനം.

Top