ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന്റെ എല്ലാ വായനക്കാർക്കും പുതുവത്സരാശംസകൾ !!!
പുതു പുത്തൻ പ്രതീക്ഷകളുടെ നാളുകളാണ് പുതുവർഷം. ഈ പുതുവത്സരം മുഴുവൻ നന്മയുടെയും സന്തോഷത്തിൻ്റെയും നാളുകൾ സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു. മുൻ വര്‍ഷത്തെ നല്ല അനുഭവങ്ങളെ മനസിൽ നിലനിര്‍ത്തി, മോശമായവയെ തുടച്ചുനീക്കാനാണ് മലയാളി ഉൾപ്പെടെ ഓരോ ജനങ്ങളും ശ്രമിക്കുന്നത്. 2020 നന്മയുടെ നല്ല നാളുകള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു.
പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാൻഡ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡില്‍ തന്നെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. പസഫിക് മഹാസമുദ്രത്തിലെ തന്നെ ചില ദ്വീപുകളിലാണ് പുതുവര്‍ഷം അവസാനമെത്തുന്നതും. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ് , ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക.
എന്നാല്‍ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടനില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക. അമേരിക്കന്‍ സമോവ എന്നാണ് ബേക്കര്‍എന്നാണ് ബേക്കര്‍ ദ്വീപ് അറിയപ്പെടുന്നത്. സമോവയില്‍ നിന്ന് പുതുവര്‍ഷത്തില്‍ ഒരാള്‍ ബേക്കര്‍ ദ്വീപിലെത്തുകയാണെങ്കില്‍ സാങ്കേതികമായി അയാള്‍ ഒരു ദിവസം പിന്നിലാണ് എത്തിപ്പെടുക എന്ന കൗതുകവുമുണ്ട്…….
”ഈ പുതുവര്‍ഷം ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ എന്ന് ആശംസിക്കുന്നു….Happy New Year” ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന്റെ എല്ലാ വായനക്കാര്‍ക്കും പുതുവത്സര ആശംസകൾ..