കടിഞ്ഞൂല്‍ പ്രസവത്തില്‍ നാല് പൊന്നോമനകള്‍

കുടുംബത്തിലേക്ക് പൊന്നോമനകളായി എത്തിയത് നാല് കുരുന്നുകള്‍. കൊല്ലം ശാസ്താം കോട്ടയിലെ പള്ളിശ്ശേരിക്കല്‍ കൊച്ചു തുണ്ടില്‍ വീട്ടില്‍ അനഘ-രതീഷ് ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. മൂന്ന് വര്‍ഷം മുന്‍പാണ് ബിഎസ്എഫ് ജവാനായ രതീഷും അനഘയും വിവാഹിതരാകുന്നത്. ഭര്‍ത്താവിനൊപ്പം ജോലിസ്ഥലത്തായിരുന്ന അനഘ ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അടൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു പ്രസവം. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് കടിഞ്ഞൂല്‍ പ്രസവത്തിലൂടെ ഈ ദമ്ബതികള്‍ക്ക് ലഭിച്ചത്. അത്യപൂര്‍വ്വമായ ഭാഗ്യത്തില്‍ ദൈവത്തിന് നന്ദി പറയുകയാണീ കുടുംബം.

Top