268 ഗ്രാം തൂക്കവുമായി ജനിച്ച കുഞ്ഞ് ആശുപത്രി വിടുന്നത് 5 മാസത്തെ ചികിത്സയ്ക്ക് ശേഷം

അഞ്ചുമാസത്തെ ചികിത്സയ്ക്ക് ശേഷം വെറും 268 ഗ്രാം മാത്രം തൂക്കവുമായി ജനിച്ച കുഞ്ഞ് ആശുപത്രി വിട്ടു. ടോക്കിയോയിലെ കിയോ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. ആശുപത്രിയിലെ ഡോ തകേഷി അരിമിറ്റ്‌സുവിന്റെ തീവ്ര ചികിത്സക്കൊടുവില്‍ 268 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന ആണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവനായി മടങ്ങി. 2018 ഓഗസ്റ്റിലായിരുന്നു ടോക്കിയോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഒരു ആണ്‍കുട്ടി ജനിച്ചത്. കൈക്കുമ്പിളില്‍ മാത്രം ഒതുങ്ങുന്ന വലിപ്പം മാത്രമേ അവനുണ്ടായിരുന്നുള്ളൂ. തൂക്കം 268 ഗ്രാം. 24 ആഴ്ചയായപ്പോള്‍ ജനിച്ച കുഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞത് അഞ്ച് മാസക്കാലം. കുഞ്ഞിന്റെ ജനനം തൊട്ട് രണ്ടു മൂന്നു മാസക്കാലം തീവ്രമായ പരിചരണമായിരുന്നു ആശുപത്രിയില്‍ നടത്തിയത്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മടങ്ങുമ്പോള്‍ 3.2 കിലോ ഗ്രാം തൂക്കമുണ്ട്. അവന്റെ ഇപ്പോഴത്തെ വളര്‍ച്ചയില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്നും അവന്‍ അതിജീവിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നുവെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു.

Top