5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകി; നഴ്‌സിന് സസ്‌പെൻഷൻ

പാലക്കാട് :5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്സിന്‍ നല്‍കിയ സംഭവത്തില്‍ നഴ്സിന് സസ്പെന്‍ഷന്‍. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് ചാരുലതയെയാണ് സസ്പെന്‍ഡ് ചെയ്തത് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത് . നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ വാക്സിന്‍ ഇവര്‍ കുഞ്ഞിന് നല്‍കുകയായിരുന്നു.

ബിസിജി വാക്സിന്‍ എടുക്കുന്നതിനായി പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ നാദിര്‍ഷാ സിബിനിയാ ദമ്പതികളുടെ കുഞ്ഞിനാണ് അധികവാക്സിന്‍ നല്‍കിയത്. അഞ്ചാം ദിവസത്തെ വാക്സിനെ കുറിച്ച് അറിയിച്ചെങ്കിലും നഴ്സ് ചാരുലതയുടെ ഭാഗത്ത് നിന്നും ഉണ്ടായത് രൂക്ഷമായ പ്രതികരണമാണെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന് കയ്യിലെടുക്കേണ്ട കുത്തിവെപ്പിന് പുറമേ രണ്ട് കാലുകളിലും നഴ്സ് കുത്തിവെപ്പെടുത്തു. രണ്ട് തരം തുള്ളിമരുന്നും കുഞ്ഞിന് നല്‍കി. ഇതില്‍ സംശയം തോന്നിയ കുടുംബം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ഡോക്ടറോട് വിവരം പറഞ്ഞതോടെയാണ് വലിയ പിഴവ് തിരിച്ചറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top