കൊച്ചി :നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമയ്ക്കെതീരെ തിരുവല്ല പൊലീസ് കേസെടുത്തു.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിനാണ് രഹ്നാ ഫാത്തിമയ്ക്കെതിരെ കേസ്സെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് .അഭിഭാഷകനായ അരുണ്‍ പ്രകാശാണ് രഹ്നാ ഫാത്തിമയ്‌ക്കെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് ആണ് രഹ്നാ ഫാത്തിമയ്ക്കെതിരെ കേസ്സെടുത്തത്.
ചെറിയ കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്ന ശരീരത്തിൽ ചിത്രം വരപ്പിക്കുന്ന വീഡിയോ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമം വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന്‍ പോലീസിനു കൈമാറിയിട്ടുണ്ട്.
”കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് രെഹ്ന വീഡിയോയിൽ വ്യക്തമാക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ- രഹന പറയുന്നു. രഹനയ്ക്കെതിരെ പോക്സോ വകുപ്പ് ചുമത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന.