വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പണം തട്ടാന്‍ ശ്രമം; സെന്‍ കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ കേസെടുക്കുന്നു. വിജിലന്‍സ് വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സെന്‍കുമാറിനെതിെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

2016 ജൂണില്‍ ഡിജിപി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ മാറ്റിയിരുന്നു. മാറ്റിയതിന് പിന്നാലെ സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചു. പിന്നീട് തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മെഡിക്കല്‍ ലീവായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയതിന് ശേഷം അവധിയില്‍ പ്രവേശിച്ച സെന്‍കുമാര്‍ അപേക്ഷ നല്‍കിയതു പ്രകാരം അദ്ദേഹത്തിന് പകുതി ശമ്പളം നല്‍കിയിരുന്നു. പിന്നീടാണ് ഇത് മെഡിക്കല്‍ ലീവായി പരിഗണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്.

അവധിക്ക് ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് സെന്‍കുമാര്‍ മെഡിക്കല്‍ ലീവായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രേത്യേക അപേക്ഷ നല്‍കിയത്. സെന്‍കുമാര്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വൈരുദ്ധ്യമാണ് പ്രത്യേക അന്വേഷണം നടത്തുന്നതിലേക്ക് വഴി തെളിയിച്ചത്.

തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ ചികിത്സയിലായിരുന്നുവെന്ന് കാണിക്കുന്ന രേഖകളാണ് സന്‍കുമാര്‍ ഹാജരാക്കിയിരുന്നത്. രേഖകള്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി എന്നു കാണിച്ചിരുന്ന ദിനങ്ങളിലൊന്നും സെന്‍കുമാര്‍ തിരുവനന്തപുരത്തില്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എറണാകുളം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അദ്ദേഹം. ചികിത്സിച്ചുവെന്ന് പറയുന്ന ഡോക്ടറും അതേ ദിവസങ്ങളില്‍ ടവര്‍ ലൊക്കേഷന്‍ പരിധിയിലുണ്ടായിരുന്നില്ല.

Top