ന്യൂമോണിയ മാറാന്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് 40 തവണ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ചു; അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

ഭോപാല്‍: മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ ന്യൂമോണിയ മാറാന്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ച സംഭവത്തില്‍ അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ പ്രസവ ശുശ്രൂഷക്കെത്തിയ ആയ ബൂട്ടി ബായ് ബൈഗ, കുട്ടിയുടെ മാതാവ് ബെല്‍വതി ബൈഗ, മുത്തച്ഛന്‍ രജനി ബൈഗ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ന്യൂമോണിയ മാറ്റാനെന്ന പേരില്‍ നാല്‍പതിലധികം തവണയാണ് കുഞ്ഞിന്റെ ദേഹത്ത് ഇവര്‍ ചൂടാക്കിയ ഇരുമ്പ് ദണ്ഡ് വെച്ചത്.

കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും 40-ലധികം പാടുകള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്നും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.

Top