ശ്രുതി മേനോന്റെ ഹോട്ട് ഫോട്ടോ ഷൂട്ട്

നടിയും അവതാരകയുമായ ആര്യയുടെ ഹോട്ട് ഫോട്ടോഷൂട്ടിന് ശേഷം അവതാരകയും നടിയുമായ ശ്രുതി മേനോന്‍. കോമഡി സ്റ്റാര്‍സ് എന്ന കോമഡി റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ശ്രുതി ഫോര്‍വേഡ് മാസികയ്ക്ക് വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. ലാല്‍ജോസ്-ദിലീപ് ചി​‍ത്രമായ മുല്ലയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.sruthy_menon

പ്രശസ്ത ഫോട്ടോഗ്രാഫറായ ജില്‍സണ്‍ എബ്രഹമാണ് ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ഏഴ് ചിത്രങ്ങളാണുള്ളത്. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ച വിഷയമായിട്ടുണ്ട്.

പുതു തലമുറയിലെ പെണ്‍കുട്ടി തന്റെ പൂര്‍വികര്‍ കാത്തുസൂക്ഷിച്ച ആഭരണങ്ങള്‍ അണിഞ്ഞെത്തുന്നതാണ് ഫോട്ടോഷൂട്ടിന്റെ തീം. കാലമെത്ര കഴിഞ്ഞാലും സ്വര്‍ണത്തിന്റെ വില ഇടിയുന്നില്ലെന്നും അത് ഓരോ കുടുംബത്തിന്റെയും പരന്പരാഗതസ്വത്തായ ഇന്നും പുതുതലമുറ കാത്തുസൂക്ഷിക്കുന്നതുമാണ് ചിത്രങ്ങളിലൂടെ ഇവര്‍ ഉദ്ദേശിക്കുന്നത്.

 

Top