ആരോഗ്യവകുപ്പിൽ പുതിയ 300 തസ്തികകൾ; എൻജിഒ യൂണിയൻ ആഹ്ലാദപ്രകടനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയംഃ ആരോഗ്യവകുപ്പിൽ പുതിയ 300 തസ്തികകൾ സൃഷ്ടിച്ച ഇടതുമുന്നണി സർക്കാരിന് അഭിവാദ്യം അർപ്പിച്ച് എൻജിഒ യൂണിയൻ ആഹ്ലാദപ്രകടനം നടത്തി. 204 സ്റ്റാഫ് നേഴ്‌സ്, 52 ഫാർമസിസ്റ്റ് ഗ്രേഡ്-2, 42 ക്ലർക്ക്, 2 ഓഫീസ് അറ്റൻഡന്റ് തസ്തികകളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പുതുതായി അനുവദിച്ചത്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്തും പതിനായിരത്തോളം തസ്തികകൾ ആരോഗ്യവകുപ്പിൽ മാത്രം അനുവദിച്ചിരുന്നു. ആരോഗ്യരംഗത്ത് മികച്ച സേവനം നല്കുന്നതിനും കോവിഡ് പ്രതിരോധത്തിൽ മാതൃകയാകാനും സംസ്ഥാനത്തിന് ഈ നിയമനങ്ങൾ ഗുണമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം സിവിൽ സ്റ്റേഷനിൽ നടത്തിയ ആഹ്ലാദപ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. കോട്ടയം ടൗൺ ഏരിയയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങൾക്കു മുന്നിൽ നടത്തിയ ആഹ്ലാദപ്രകടനത്തെ അഭിസംബോധന ചെയ്ത് സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് വി പി രജനി, കെ ഡി സലിംകുമാർ, സിയാദ് ഇ എസ് തുടങ്ങിയവർ സംസാരിച്ചു.

വൈക്കം ഏരിയയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ, വി കെ വിപിനൻ, സി ബി ഗീത, കെ ജി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയിൽ ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ, വി സാബു, എസ് അനൂപ് തുടങ്ങിയവർ സംസാരിച്ചു.

പാലായിൽ ജി സന്തോഷ്‌കുമാർ, പി എം സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ആർപ്പൂക്കര-ഏറ്റുമാനൂരിൽ കെ ആർ ജീമോൻ, ബിലാൽ കെ റാം, എം എഥേൽ, അനീഷ് വിജയൻ, ടി എസ് സുമ തുടങ്ങിയവർ സംസാരിച്ചു.

ചങ്ങനാശ്ശേരിയിൽ ബെന്നി പി കുരുവിള, കെ എൻ അനിൽകുമാർ, പി ആർ റജിമോൻ, കെ ജെ ജോമോൻ, ആർ എസ് രതീഷ് തുടങ്ങിയവർ സംസാരിച്ചു. പാമ്പാടിയിൽ ആർ അശോകൻ, ബീന എം കെ തുടങ്ങിയവർ സംസാരിച്ചു.

Top