കൊച്ചി:സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉടൻ ചോദ്യം ചെയ്യും. എൻഐഎ ഉന്നതവൃത്തങ്ങളിൽ നിന്നുള്ള സൂചനയാണിത് .മതഗ്രന്ഥങ്ങളുടെ വിതരണത്തിന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചറിയാനാണ് മന്ത്രി ജലീലിനെ ചോദ്യംചെയ്യുന്നത്. അഞ്ചുലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകൾ എത്തിച്ചത്, ചട്ടം ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചത്, സ്വർണക്കടത്തുമായുള്ള ബന്ധം എന്നീ കാര്യങ്ങൾ വിശദമായി ചോദ്യം ചെയ്യും.
ഈ ആഴ്ച അവസാനമോ, അടുത്ത ആഴ്ച ആദ്യമോ ചോദ്യം ചെയ്യും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി കൂടി അടിസ്ഥാനപ്പെടുത്തിയാകും ചോദ്യം ചെയ്യുക. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായി ഫോണിൽ ബന്ധപ്പെടാനുണ്ടായ സാഹചര്യങ്ങളും ചോദിച്ചറിയും എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു .