കണ്ണൂര്‍:പാനൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡില്‍ 6 പേര്‍ പിടിയില്‍.പാനൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍നിന്ന് ഇസ്‍ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ സ്വദേശി മന്‍ഷിത്, കോയമ്പത്തൂര്‍ സ്വദേശി അബൂബഷീര്‍, തൃശൂര്‍ സ്വദേശി സാലിഹ് മുഹമ്മദ്, മലപ്പുറം സ്വദേശി സഫാന്‍, കോഴിക്കോട് സ്വദേശികളായ ജാസിം, റംഷീദ് എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ശേഷം കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഐഎസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ നിന്ന് അഞ്ച് പേരെ എന്‍ഐഎ പിടികൂടിയത്. കനകമലയില്‍ ഇവര്‍ രഹസ്യയോഗം ചേരാന്‍ പോകുന്നത് ഉള്‍പ്പെടെയുളള ഇവരുടെ നീക്കങ്ങള്‍ മനസിലാക്കാന്‍ എന്‍ഐഎ സംഘത്തിന് കഴിഞ്ഞിരുന്നു.
എന്‍ഐഎ എസ്പി എപി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാനൂരിനടുത്ത് കനകമലയിലെ കാട്ടിനുള്ളില്‍ യോഗം ചേരുകയായിരുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരെയും ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഐഎസ് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെ കേരളത്തെ ഞെട്ടിച്ച നിരവധി സംഭവങ്ങളില്‍ ഇവരില്‍ നിന്ന് തെളിവുകള്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.
കോഴിക്കോട് നിന്ന് രണ്ട് പേരെയും എന്‍ഐഎ പിടികൂടി. വളയന്നൂര്‍ സ്വദേശി റംഷാദ്, നില്‍ഷാദ് എന്നിവരെയാണ് പിടികൂടിയത്. ഇതില്‍ റംഷാദിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
കണ്ണൂരില്‍ അറസ്റ്റിലായ അഞ്ച് പേരും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തീവ്രവാദ ആശയങ്ങള്‍ കൈമാറുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് എന്‍ഐഎ സംഘം ഇവരെ നിരീക്ഷിച്ചത്. ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ അറസ്റ്റിലായ ചിലരെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരെക്കുറിച്ച് സൂചന ലഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കനകമലയിലെ യോഗവിവരം മനസിലാക്കിയ എന്‍ഐഎ മിന്നല്‍ പരിശോധന നടത്തി ഇവരെ പിടികൂടിയത്.
പത്തിലധികം വാഹനങ്ങളിലാണ് എന്‍ഐഎ സംഘം ഇവിടെയെത്തിയത്. പൊലീസ് വാഹനങ്ങള്‍ കൂട്ടത്തോടെ മലകയറി പോകുന്നത് കണ്ട നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്ന് എത്തിയെങ്കിലും അപ്പോഴേക്കും അഞ്ച് പേരെയും എന്‍ഐഎ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന് ശേഷമാകും എന്‍ഐഎ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുക.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/