ഐസിസ് ഭീതിയില്‍ കേരളം…എന്‍ഐഎ റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ.ആലപ്പുഴ സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ എന്‍ഐഎ റെയ്‌ഡിൽ രേഖകള്‍ കണ്ടെത്തി!

ആലപ്പുഴ: ഭീകരസംഘനയായ ഐസിസിന് കേരളത്തില്‍ കൂടുതല്‍ വേരുകളുണ്ടെന്നതിന് തെളിവുകള്‍ പുറത്തുവരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലും കോയമ്പത്തൂരിലുമായി എന്‍ഐഎ സംഘം നടത്തിയ റെയ്ഡിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഐസിസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പല രേഖകളും എന്‍ഐഎയ്ക്കു ലഭിച്ചത്. കണ്ണൂരിലെ കനകമലയില്‍ നടന്ന രഹസ്യയോഗക്കേസുമായി ബന്ധപ്പെട്ടാണ് പോലീസ് വ്യാഴാഴ്ച രാത്രിയില്‍ റെയ്ഡ് നടത്തിയത്.ആലപ്പുഴ സ്വദേശിയുടെ വീട്ടിലാണ് എന്‍ഐഎ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. ഇയാള്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്നതിന്റെ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. രേഖകള്‍ ലഭിച്ചു റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ഡിവിഡികളും പെന്‍ ഡ്രൈവുകളും ഐസിസ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പിടിച്ചെടുത്തുവെന്ന് എന്‍ഐഎ അറിയിച്ചു.
കോയമ്പത്തൂര്‍ സ്വദേശികളായ രണ്ട് പേരേയും ആലപ്പുഴ സ്വദേശിയായ ഒരാളേയുമാണ് അറസ്റ്റ് ചെയ്തത്. എന്‍.ഐഎ കോടതിയുടെ അനുമതിയോടെ ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ സംഘം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ്സമുമായി ബന്ധപ്പെട്ട ഡിവിഡികള്‍,സിഡികള്‍, പെന്‍ഡ്രൈവ്,ലഘുരേഖകള്‍ എന്നിവ കണ്ടെടുത്തതായാണ് സൂചന. കശ്മീര്‍ സ്വദേശിയായ ഇസ്ലാമിക് സ്റ്റേറ്റ്സ് അംഗം അബ്ദുള്‍ റഷീദുമായി പിടിയിലായ ആലപ്പുഴ സ്വദേശി നിരന്തരസമ്ബര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.NIA -K

കണ്ണൂര്‍ കനകമലയില്‍ ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധപ്പെട്ട രഹസ്യയോഗം നടത്തിയതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയ കേസില്‍ ഏഴുപേര്‍ക്കെതിരെ എന്‍.ഐ.എ കഴിഞ്ഞയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കനകമല ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ രാജ്യത്തിനെതിരെ യുദ്ധംചെയ്യാനും വിദേശികള്‍ അടക്കമുള്ളവരെ അപായപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.മന്‍സീദ് മുഹമ്മദ്, സ്വാലിന്‍ മുഹമ്മദ്, റഷീദ് അലി, റംഷാദ് എന്‍.കെ, സഫ്വാന്‍ പി, ജാസിം എന്‍.കെ, സജീര്‍ മംഗലശ്ശേരി എന്നിവരാണ് ആദ്യം കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കേസിലെ അഞ്ചാം പ്രതിയെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. കേരളം, തമിഴ്നാട് സംസ്ഥാനക്കാരാണ് ഇവരെല്ലാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രഹസ്യയോഗം ചേരുന്നതിനിടെയാണ് കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ഇവര്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് അറസ്റ്റിലായത്. വിദേശികള്‍ക്ക് പുറമെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും ന്യായാധിപരെയും അപായപ്പെടുത്താനും ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിട്ടുള്ളത്. സുഹൃത്തുക്കള്‍ അടക്കമുള്ളവരെ ഭീകര സംഘടനയില്‍ ചേര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നും സ്ഫോടക വസ്തുക്കളും പണവും സമാഹരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്

നേരത്തേ ഐസിസില്‍ ചേര്‍ന്ന മലയാളിയായ അബ്ദുള്‍ റഷീദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും ലഭിച്ചുവെന്നാണ് എന്‍ഐഎ പറയുന്നത്. ഐസിസ് നേതാക്കളുമായി ബന്ധപ്പെട്ടു അഫ്ഗാനിസ്താനിലുള്ള ഐസിസ് നേതാക്കളുമായി ആലപ്പുഴ സ്വദേശി സോഷ്യല്‍ മീഡിയ വഴി ആശയവിനിമയം നടത്തിയെന്നും വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരിലും റെയ്ഡ് ആലപ്പുഴയിലെ റെയ്ഡ് കൂടാതെ കോയമ്പത്തൂരിലും എന്‍ഐഎ റെയ്ഡ് നടത്തി. ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

Top