നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല, എന്‍ഐഎ ഹാദിയ കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഐഎ അറിയിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നതിനു തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള നടപടി. ഹാദിയയും ഷെഫിന്‍ ജഹാനുമായുളള വിവാഹം സുപ്രീം കോടതി അംഗീകരിച്ചതും കണക്കിലെടുത്താണ് എന്‍ഐഎയുടെ തീരുമാനം.

ഹാദിയ കേസ് അന്വേഷിക്കാന്‍ കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 11 കേസുകളാണ് എന്‍ഐഎ പരിശോധനയ്ക്ക് വിധേയമാക്കിയത്. അന്വേഷണത്തില്‍ ചില പ്രത്യേക ഗ്രൂപ്പുകള്‍ വഴിയാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് കണ്ടെത്തിയെങ്കിലും ഇതു നിര്‍ബന്ധിതമാണെന്നതിന് തെളിവ് കണ്ടെത്താനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, ഹാദിയയുടെ പിതാവ് അശോകന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയ- ഷെഫിന്‍ വിവാഹം റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷെഫിന്‍ സുപ്രീം കോടതിയെ സമീപിച്ചക്കുകയും തുടര്‍ന്ന് ഹൈക്കോടതി വിധി റദ്ദാക്കുകയുമായിരുന്നു. ഇരുവരുടെയും വിവാഹ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും എന്നാല്‍ ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നത് സംബന്ധിച്ചും മതപരിവര്‍ത്തവനം നടന്നിട്ടുണ്ടോ എന്നതില്‍ അന്വേഷണം തുടരാം എന്നുമായിരുന്നു സുപ്രീം കോടതി വിധി.

Top