തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് സുപ്രീം കോടതി വിധി അവസാന വാക്കല്ലെന്ന് കെ സുധാകരന്റെ മുന്നറിയിപ്പ്.നിലയ്ക്കലിലും പമ്പയിലും വ്യാപക അക്രമം

നിലക്കൽ :കോണ്‍ഗ്രസിന്റെ ശബരിമല പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്ത് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നിലയ്ക്കലിലെ ഡിസിസി പ്രാര്‍ത്ഥനായജ്ഞ വേദിയിലെത്തി.സുപ്രീം കോടതി വിധി അവസാന വാക്കല്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് സുധാകരന്‍ പറഞ്ഞു. വിശ്വാസമില്ലാത്തവന്റെ കയ്യില്‍ ക്ഷേത്ര ഭരണം ഏല്‍പ്പിച്ചാല്‍ ഇതല്ല ഇതിനപ്പുറം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.“പക്വതയോടെ പെരുമാറേണ്ട മുഖ്യമന്ത്രി കലാപത്തിനു തിരികൊളുത്തിയിട്ടു ദുബായ്ക്കു പറന്നു. പൊലീസ് ഉദ്യോഗസ്ഥരോ ഉന്നത ഉദ്യോഗസ്ഥരോ യുക്തിപരമായ നിലപാടെടുത്തില്ലെങ്കില്‍ കേരളത്തില്‍ തീക്കൊള്ളി കൊണ്ടു തല ചൊറിയുന്നതിനു തുല്യമാകും”

കെ സുധാകരന്‍ പമ്പയിലെത്തി അവിടെ ഉപവാസ സമരം നടത്തുന്നവര്‍ക്കും പിന്തുണ അറിയിക്കും.ഇന്നത്തെ ഇടപെടലോടെ ശബരിമല വിഷയത്തില്‍ തുറന്ന പോരാട്ടത്തിനിറങ്ങുകയാണ് കോണ്‍ഗ്രസ്.കെ സുധാകരനോട് ശബരിമല പ്രക്ഷോഭ പരിപാടികളുടെ നേതൃത്വം ഏറ്റെടുക്കാന്‍ കഴിഞ്ഞ ദിവസം നേതൃത്വം നിര്‍ദേശിച്ചിരുന്നു.K SUDHAKARAN-NILAKKAL

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കോൺഗ്രസ് കാര്യമാക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു. അതേസമയം, അക്രമത്തിലേക്കു നയിക്കുന്ന ഒരു സമരത്തിനും കോൺഗ്രസ് നേതൃത്വം നൽകില്ല. കോടതിവിധി നടപ്പാക്കാൻ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രി നിരുത്തരവാദപരമായ സമീപനമാണെടുക്കുന്നത്. റിവ്യു പെറ്റിഷൻ നൽകാൻ സർക്കാർ തയാറാകണം. ഒരേസമയം വേട്ടക്കാരനൊപ്പം വേട്ടയാടുകയും മുയലുകൾക്കൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബിജെപിയുടേതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടത്തുന്ന പ്രതിഷേധ സമരത്തിൽ വ്യാപക അക്രമം. പോലീസിന്‍റെ നിയന്ത്രണം കൈവിട്ടു പോകുന്ന നിലയിലാണ് പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. നിലയ്ക്കലിലും പന്പയിലുമാണ് വ്യാപക അക്രമങ്ങൾ അരങ്ങേറിയത്.വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ സമരാനുകൂലികൾ ശാരീരികമായി അക്രമിച്ചു. അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശബരിമലയിലേക്ക് ഉടൻ കമാൻഡോകളെ അയക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കമാൻഡോകൾ ഇന്ന് വൈകുന്നേരത്തിനകം നിലയ്ക്കലിലും പന്പയിലും എത്തും. രണ്ട് എസ്പിമാരുടെയും നാല് ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിലാണ് പോലീസിനെ വിന്യസിക്കുന്നതെന്നും ഡിജിപി അറിയിച്ചു.KS NILAKKAL3

ബുധനാഴ്ച രാവിലെ നിലയ്ക്കലും പന്പയും പോലീസ് നിയന്ത്രണത്തിലായിരുന്നു. എന്നാൽ ഉച്ചയോടെ മൂവായിരത്തോളം വരുന്ന സമരക്കാർ സമരപന്തലിലേക്ക് ഇരച്ചു കയറുകയും വഴി തടയുകയുമായിരുന്നു. പിന്നീട് പോലീസ് വാഹനങ്ങൾക്കു നേരെയും മാധ്യമ വാഹനങ്ങൾക്കു നേരെയും വ്യാപക കല്ലേറും അക്രമവുമാണ് അരങ്ങേറിയത്. കെഎസ്ആർടിസി ബസിന് നേരെയും അക്രമമുണ്ടായി.രാവിലെ ആന്ധ്ര സ്വദേശിയായ യുവതിക്ക് സന്നിധാനത്തെത്താൻ പോലീസ് സുരക്ഷ നൽകാത്തതിനെ തുടർന്ന് അവർ തിരികെ മടങ്ങിയിരുന്നു. നാൽപ്പത്തഞ്ച് വയസുള്ള മാധവിയും കുടുംബവുമാണ് മലകയറാൻ എത്തിയത്. പ്രതിഷേധം ശക്തമായതോടെ ഇവർ മടങ്ങാൻ തീരുമാനിച്ചത്. പന്പയിൽ പോലീസുകാരെ ട്രാക്ടറിൽനിന്നും ഇറക്കിവിടുകയും ചെയ്തു.

Top