വിദ്യാര്‍ത്ഥികളുടെ നില്ല് നില്ല് ചാലഞ്ച്; തുള്ളലില്‍ തുടങ്ങിയത് തല്ലില്‍ കലാശിച്ചു

തിരൂര്‍: ടിക് ടോകിലെ ഏറ്റവും പുതിയ ചലഞ്ച് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാണ് തരംഗമാകുന്നത്. നില്ല് നില്ല് ചലഞ്ച് തീരൂരില്‍ തീര്‍ത്തത് ഗതാഗത കുരുക്കും സംഘര്‍ഷവും. വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത്തില്‍ സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു.

ഓടുന്ന വാഹനത്തിന് മുന്നിലേക്ക് മരച്ചില്ലകളുമായി എത്തി നില്ല് നില്ല് പാട്ടിനൊത്ത് ചുവടുവെക്കുന്നതാണ് ഏറ്റവും പുതിയ ചാലഞ്ച്. വെള്ളിയാഴ്ച നഗരത്തില്‍ ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി നൃത്തം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. ഗതാഗതക്കുരുക്ക് വന്‍ ജനരോഷത്തിന് കാരണമായതോടെ തുടങ്ങിയ സംഘര്‍ഷാവസ്ഥ അന്ന് മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു.

എന്നാല്‍ ഇതില്‍ രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച സംഖമായെത്തി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇതിലാണ് ആളുകള്‍ക്ക് പരിക്കേറ്റത്. വിദ്യാര്‍ത്ഥികള്‍ നടത്തിയ കല്ലേറില്‍ സമീപത്ത് കടയിലെ ഗ്ലാസ് പൊട്ടി തലയില്‍ വീണ് സുജാത എന്ന സ്ത്രീക്ക് പരിക്കേറ്റു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top