പാര്‍വ്വതിയുടെ പരാതിയില്‍ ഉടനടി നടപടി എടുത്ത കേരള പൊലീസിന് നടുവിരല്‍ സല്യൂട്ട്; സോഷ്യല്‍ മീഡിയയിലെ സ്ത്രീകളെ പൊലീസ് രണ്ട് തട്ടായി കാണുന്നു

സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക് പോസ്റ്റ്. പ്രശ്‌സ്തരായവരുടെ കാര്യത്തില്‍ മാത്രം ശുഷ്‌കാന്തി കാണിക്കുന്ന കേരളപോലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് പോസ്റ്റില്‍

നിമ്മിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍വ്വതിയോട് എനിക്ക് ബഹുമാനമുണ്ട്. സേഫ് സോണ്‍ കളിക്കാരുടെ ഇടയില്‍ നിന്നുകൊണ്ട് തന്റെ നിലപാട് പറയുകയും, മലയാളി ആണത്ത ആക്രമണങ്ങളില്‍ പതറാതെ ആ നിലപാടില്‍ ഉറച്ചു നിന്ന് പൊരുതുകയും ചെയ്യുന്നത് ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനപൂര്‍ണ്ണമാണ് ഞാന്‍ നോക്കി കാണുന്നത്.എന്റെ ഫോണില്‍ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം പല വിഷയങ്ങളും എഴുതാതെ വിട്ടിട്ടുണ്ട്.. അത് കൊണ്ട് OMKV പോസ്റ്റിനൊക്കെ ‘ലവ്’ അടിച്ചു ആവേശം കൊണ്ടു.

ഇപ്പോള്‍ ഇതെഴുതുന്നത് പാര്‍വതി പരാതി കൊടുത്തപ്പോഴേക്കും ഉടനടി നടപടി എടുത്ത കേരളാ പോലീസിന്റെ ശുഷ്‌കാന്തി കണ്ടുകൊണ്ടാണ്. കുറച്ച് മാസങ്ങള്‍ക്കുമുന്‍പ് rss നെതിരെ എഴുതിയതിന്റെ പേരില്‍ എനിക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നിരുന്നു. കൂത്തിച്ചി, പരവെടി വിളിയും, കൊലവിളിയും ഒക്കെ വാരിക്കൂട്ടി കൊച്ചി സൈബര്‍ സെല്ലിന് ഒരു പരാതിയും കൊടുത്തു ഞാന്‍. പരാതി കൊടുക്കാന്‍ ചെന്ന അനുഭവം എല്ലാം മുന്‍പെഴുതിയിട്ടുള്ളതാണ്. ഫേസ്ബുക്ക് തെറിവിളികള്‍ക്കൊന്നും നടപടി എടുക്കാനുള്ള വകുപ്പില്ലെന്നു വരെ പോലീസ് ഏമാന്‍ പറഞ്ഞു. ( പിന്നെ എന്ത് മാങ്ങാ തൊലിക്കാണ് സൈബര്‍ സെല്ലും, ഈ പറയണ സ്ത്രീ സുരക്ഷാ ബോര്‍ഡുകളും ??)

പെണ്‍കുട്ടികള്‍ കുറച്ച് കൂടി ‘ജാഗരൂകര്‍’ ആകേണ്ടതിനെ കുറിച്ചും, മുസ്ലീങ്ങള്‍ എങ്ങനെയാണ് പ്രകോപനം സൃഷ്ടിക്കുന്നത് (!) എന്നതിനെക്കുറിച്ചും ഒക്കെ എനിക്ക് ക്ലാസ്സ് എടുത്ത ഏമാന്‍ അവസാനം ചോദിച്ചത് ‘സവര്‍ക്കറെ വായിച്ചിട്ടുണ്ടോ ?’ എന്നാണ്.. അതിന് ശേഷമാണ് ജനം ടി വി എന്നെ ഭീകരവാദി ആക്കി ചിത്രീകരിച്ചുകൊണ്ട് ന്യൂസ് ഇറക്കിയത്. കോളേജില്‍ free hadiya പ്രൊട്ടസ്‌ററ് നടത്തിയതിന്റെ ചിത്രമാണ് അവരതില്‍ ഉപയോഗിച്ചത്. ആ ന്യൂസ് ചെയ്ത ശ്രീകാന്ത് എന്ന പട്ടിത്തീട്ടത്തോടും, വിസര്‍ജനത്തോടും നിയമപോരാട്ടം നടത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതു കൊണ്ട്, ഒരു വക്കീല്‍ നോട്ടീസിന്മേല്‍ അതും സമാപ്തി അടഞ്ഞു.

ഒരു വിദ്യാര്‍ഥിനിക്കുനേരെ, സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന വയലന്‌സിന് ഇന്നേ ദിവസം വരെ ഒരു നടപടിയും കൈക്കൊള്ളാഞ്ഞ പോലീസ്, ഒരു സെലിബ്രിറ്റിയുടെ പരാതിയിന്മേല്‍ ഉടനടി നടപടി എടുത്തു.നീതിയും, ന്യായവും എല്ലാം എന്നെ പോലെ ഉള്ളവര്‍ക്ക് സ്വപ്നം പോലും കാണാന്‍ പറ്റാത്ത ഒന്നാണെന്നതിനു ഇതില്‍ കൂടുതല്‍ തെളിവൊന്നും വേണ്ടി വരില്ല. കേരള സൈബര്‍ പൊലീസിന് നടുവിരല്‍ സല്യൂട്ട് !

Top