ബോളിവുഡ് സിനിമയിലെ മാര്‍ക്കറ്റിംഗ് കടുപ്പമാണെന്ന് നടി പാര്‍വ്വതി. സിനിമയുടെ നിര്‍മാണത്തേക്കാള്‍ കടുപ്പവും കഠിനവുമാണ് അതിന്റെ മാര്‍ക്കറ്റിങ്. മലയാളത്തിലെ പോലെയല്ല, പുറത്ത് താരങ്ങളും ഈ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാണ്. എന്നാല്‍, ഈ സിനിമാ പ്രൊമോഷണ്‍ അത്ര സുഖകരമായ അനുഭവമല്ലെന്ന് പറയുകയാണ് ഖരീബി ഖരീബി സിംഗ്ലിയിലൂടെ മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തിയ പാര്‍വതി. ഒരു തരത്തില്‍ നഗ്നയാക്കപ്പെടുന്ന പ്രതീതിയാണ് ഈ സിനിമാ പ്രമോഷന്‍ എന്ന് ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.
‘ഞാന്‍ ഈ മാര്‍ക്കറ്റിങ്ങുമായി യോചിച്ച് വരുന്നേയുള്ളൂ. ഇവിടെ സിനിമാ വ്യവസായം കുറേക്കൂടി വലുതാണ്. നമുക്ക് ഇവിടെ നിന്ന് കിട്ടുന്ന അനുഭവവും വലുതാണ്. എന്നാല്‍, നമ്മള്‍ പെട്ടന്ന് തുറന്നുകാട്ടപ്പെട്ട ഒരു അനുഭവമാണ് ഉണ്ടാവുക. ഒരുതരം നഗ്നയാക്കപ്പെട്ട അനുഭവം. അതെ നഗ്നയാക്കപ്പെട്ടതുപോലെ തന്നെ. ഇതാണ് എനിക്ക് ഈ മാര്‍ക്കറ്റിങ്ങുമായി ഒത്തുപോകാന്‍ കഴിയാത്ത ഒരു കാരണം. ഞാന്‍ ഇതുമായി അത്ര പരിചിതമല്ല. തെന്നിന്ത്യന്‍ സിനിമയില്‍ നമ്മള്‍ ഇത്രയും മാര്‍ക്കറ്റിങ് ചെയ്യുന്നില്ലല്ലോ. നമ്മള്‍ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുമില്ലല്ലോ”പാര്‍വതി പറഞ്ഞു.
ഒരുകാലത്ത് സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് അടിപ്പെട്ട് ജീവിക്കുകയായിരുന്നു. ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിവരികയാണ്. ഇപ്പോള്‍ സ്ത്രീകളും നോ പറയാന്‍ പഠിച്ചുതുടങ്ങി. അതിനുള്ള ഒരു അവസരമുണ്ട് അവര്‍ക്ക്. പാര്‍വതി പറഞ്ഞു.