സര്‍ക്കസ് മുതലാളി ജൂഡ് ആന്റണിക്ക് പാര്‍വ്വതിയുടെ OMKV; ഫേസ്ബുക്ക് അധിക്ഷേപങ്ങള്‍ക്ക് കടുത്ത മറുപടി നല്‍കി താരം

നടി പാര്‍വ്വതി ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ നടത്തിയ മമ്മൂട്ടി വിമര്‍ശനം വലിയ വിവാദമായിരിക്കുകയാണ്. നടിക്കെതിരെ മമ്മൂട്ടി ആരാധകരുടെ ക്രൂരമായ അധിക്ഷേപം തുടരുന്നു. ഇതിനിടെയാണ് സംവിധായകന്‍ ജൂഡ് ആന്റണിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരിട്ട് പേരുപറയാതെ ജൂഡ് ഇട്ട പോസ്റ്റിന് അതേ പോലെ പരോക്ഷമായി കനത്ത മറുപടി നല്‍കിയിരിക്കുകയാണ് പാര്‍വ്വതി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉപയോഗിക്കുന്ന OMKV എന്ന തെറിയാണ് പാര്‍വ്വതി ട്വീറ്റ് ചെയ്തിരിക്കുന്നത്.

om1

സര്‍ക്കസ് കൂടാരത്തില്‍ കയറിപറ്റി അഭ്യാസിയായി മാറുന്ന കുരങ്ങ് പിന്നീട് മുതലാളിമാര്‍ ചൂഷണം ചെയ്തുവെന്ന് പരിതപിക്കുന്നുവെന്ന കഥയാണ് ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. ആദ്യമേ ഇതെല്ലാം വേണ്ടെന്നുവെച്ച് പോകാമായിരുന്നില്ലേ എന്ന ചോദ്യവും ജൂഡ് ചോദിക്കുന്നുണ്ട്. ആരെയാണ് ജൂഡ് ലക്ഷ്യമിട്ടതെന്ന് വ്യക്തം. ജൂഡിന്റെ സര്‍ക്കസ് കൂടാര പോസ്റ്റിന് കീഴെ പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളും നിരവധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

om2

ഏറെ വൈകാതെ ഇതിനുള്ള മറുപടി പരോക്ഷമായ സൂചന നല്‍കി പാര്‍വതിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും! ഡെഡിക്കേറ്റു ചെയ്ത് OMKV എന്ന് തുന്നിയ ചിത്രമാണ് പാര്‍വതി ട്വീറ്റു ചെയ്തിരിക്കുന്നത്. മലയാളികള്‍ ചാറ്റിംങിനിടെ ഉപയോഗിക്കുന്ന ഷോട്ട് ഫോമാണ് OMKV. ‘ഓട് ….രേ കണ്ടം വഴി’ എന്നതിന്റെ ചെറു രൂപമാണിത്.

Top