നിപ്പ വൈറസ് ഭീതി: കേരളത്തിലെ പഴക്കച്ചവട വിപണി ഇടിയുന്നു, വില കുത്തനെ കുറച്ചിട്ടും രക്ഷയില്ല!

തിരുവനന്തപുരം: സംസ്ഥാനത്തെ നിപ്പ വൈറസ് ഭീതി പഴക്കച്ചവട വിപണിയേയും ഗുരുതരമായി ബാധിക്കുന്നു. നിപ്പ വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ പഴങ്ങള്‍ തിന്നുന്ന വവ്വാലുകളാണ് വൈറസ് പടര്‍ത്തുന്നതെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പഴ വിപണിയെ കുത്തനെ ഇടിച്ചത്. വവ്വാലുകള്‍ കഴിച്ചതെന്നു തോന്നിക്കുന്ന പഴങ്ങള്‍ കഴിക്കരുതെന്ന നിര്‍ദ്ദേശവും വന്നതോടെ പഴങ്ങള്‍ തന്നെ കഴിക്കുന്നത് മലയാളികള്‍ നിര്‍ത്തിവെക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്ന് പഴക്കച്ചവടക്കാര്‍ പറയുന്നു.

ഇതോടെ മാര്‍ക്കറ്റുകളില്‍ നിന്നും ആരും പഴങ്ങള്‍ വാങ്ങിക്കാതെ വന്നതോടെ കച്ചവടക്കാര്‍ വില കുത്തനെ കുറച്ചിട്ടും ആര്‍ക്കും വേണ്ടാതെ പഴങ്ങള്‍ ചീഞ്ഞുപോയി തുടങ്ങിയെന്നും പഴക്കച്ചവടക്കാര്‍ പറയുന്നു. കോഴിക്കോട്ടെ പേരാമ്പ്രയില്‍ അസുഖം പിടിപെട്ട കുടുംബത്തിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തിയതോടെയാണ് അധികുതരുടെ സംശയം ഇരട്ടിക്കുകയും വവ്വാലുകളുടെ രക്തവും സ്രവവും പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തത്. എന്നാല്‍ പ്രാണികളെ തിന്നുന്ന വവ്വാലുകളുടെ സ്രവവും മറ്റുമാണ് പരിശോധനയ്ക്ക് അയച്ചത്. പഴവര്‍ഗ്ഗങ്ങള്‍ തിന്നുന്ന വവ്വാലുകളുടെ സ്രവവും രക്തവും പരിശോധനയ്ക്ക് അയച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഭീതി നിലനില്‍ക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാങ്ങാപ്പഴുത്തിന്റെ സീസണാണിത്. എന്നാല്‍ അതുപോലും വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലവില്ലെന്നും, കുറഞ്ഞ വിലയ്ക്ക് മറ്റു സംസ്ഥാനക്കാര്‍ എടുത്ത് അവിടെ വില്‍പ്പന കൊഴുക്കുന്നതായും കേരളത്തിലെ പഴക്കച്ചവടക്കാര്‍ പറയുന്നു. നിപ്പ വൈറസ് ഭീതി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍.

Top