നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു ;താന്‍ കയ്യില്‍ പിടിച്ചപ്പോള്‍ ലിനിക്ക് ബോധം വന്നു.. പേരാമ്പ്രയിലെ മാലാഖ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ കുറിപ്പ്

കോഴിക്കോട് : നഴ്‌സിംഗ് വളരെ കടുപ്പമേറിയ ജോലികളില്‍ ഒന്നാണ്. അവളെ ഓര്‍ത്ത് അഭിമാനിക്കുന്നെന്ന് സജീഷ് പറഞ്ഞു. ലിനി ജോലി സത്യസന്ധമായി ചെയ്തു. തന്റെ ക്ഷീണം പോലും നോക്കാതെ വിശ്രമമില്ലാതെ അവള്‍ ജോലി ചെയ്തു. ബുധനാഴ്ച സജീഷ് വിളിച്ചപ്പോള്‍ പനിയാണെന്നായിരുന്നു ലിനി പറഞ്ഞത്. ലീവെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വേണ്ട രോഗികള്‍ കൂടുതലാണെന്ന് പറഞ്ഞ് ജോലിക്ക് പോയി.

ഇപ്പോഴും ഭാര്യ മരിച്ചെന്ന് 36 കാരനായ സജീഷിന് തോന്നിയിട്ടില്ല. എന്നിരുന്നാലും ലിനിയുടെ വിയോഗത്തില്‍ എന്തു പറയണമെന്നറിയാതെ വിഷമിക്കുകയാണ് സജീഷ്. ഭാര്യയുടെ അസുഖവിവരം അറിഞ്ഞ ബഹ്‌റിനില്‍ നിന്നും വേഗത്തില്‍ മടങ്ങി വന്നെങ്കിലൂം വെറും രണ്ടു മിനിറ്റ് മാത്രമാണ് സജീഷിന് പ്രിയതമയെ കാണാനായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരണമടയുന്നതിന് മുമ്പ് ഭര്‍ത്താവിനുള്ള കത്തില്‍ മക്കളെ നന്നായി നോക്കണമെന്ന് ലിനി എഴുതിയിരുന്നു. ഈ കത്ത് ലിനിയുടെ മരണശേഷം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. കത്ത് തന്റെ ഒരു ബന്ധുവിന് പിറ്റേന്ന് സജീഷ് തന്നെയാണ് നല്‍കിയത്. സര്‍ക്കാരില്‍ ഒരു സ്ഥിരജോലിക്കായി ലിനി കഠിനമായി പ്രയത്‌നിച്ചിരുന്നു. എന്നാല്‍ അത് ലിനിയുടെ മരണത്തോടെ ഭര്‍ത്താവിനായി പോയെന്ന് മാത്രം. ജോലിക്കൊപ്പം അഞ്ചും രണ്ടു വയസ്സുള്ള മക്കള്‍ക്കൊപ്പവും ലിനിക്ക് സമയം ചെലവഴിക്കണമായിരുന്നു.

ഞായറാഴ്ച രാത്രി ലിനി നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുകയും തിങ്കളാഴ്ച പുലര്‍ച്ചെ സുരക്ഷാ കാരണങ്ങളാല്‍ വീട്ടുകാരുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ തന്നെ ദഹിപ്പിക്കുകയും ആയിരുന്നു.പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളെ പരിചരിച്ച നഴ്‌സായിരുന്നു ലിനി. ഞായറാഴ്ച രാവിലെ സജീഷ് ലിനിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ ഓക്‌സിജന്‍ മാസ്‌ക്ക് ധരിച്ചിരുന്നതിനാല്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. വെറും രണ്ടു മിനിറ്റ് മാത്രമാണ് സന്ദര്‍ശനം നീണ്ടു നിന്നത്. തുടര്‍ന്ന് താന്‍ കയ്യില്‍ പിടിച്ചപ്പോള്‍ ലിനിക്ക് ബോധം വന്നു.

ഇപ്പോഴും അഞ്ചു വയസ്സുകാരനായ ഋഥിലും രണ്ടു വയസ്സുകാരനായ സിദ്ധാര്‍ത്ഥും അമ്മ ജോലിക്ക് പോയിരിക്കുയാണെന്നും മടങ്ങി വരുമെന്നുമുള്ള പ്രതീക്ഷയിലാണ്. കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സജീഷിന് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. മക്കള്‍ക്ക് 10 ലക്ഷം രുപ വീതം നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. മക്കളെ വളര്‍ത്താന്‍ സര്‍ക്കാര്‍ ജോലി അത്യാവശ്യമാണെന്നും അതില്‍ സര്‍ക്കാരിന് നന്ദി പറയുന്നതായും സജീഷ് വ്യക്തമാക്കി. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ലിനിയുടെ സഹപ്രവര്‍ത്തകര്‍ക്കും ദു:ഖം അടക്കാന്‍ കഴിയുന്നില്ല.

നിപാ വൈറസ് ബാധിച്ച് ആദ്യ രോഗി എത്തിയപ്പോള്‍ വൈറല്‍ പനി എന്ന രീതിയിലാണ് ചികിത്സിച്ചത്. അപ്പോള്‍ നിപയെ കുറിച്ച് ആരറിയാന്‍. ലിനി അവളുടെ ജോലി വിശ്വസ്തതയോടെ ചെയ്തു. ഇപ്പോള്‍ എല്ലാ സുരക്ഷയോടും കൂടിയാണ് ചികിത്സ നടത്തുമ്പോള്‍ ലിനിയെക്കുറിച്ചോര്‍ക്കും. ഒരാള്‍ കൂടി മരിക്കാന്‍ ഇടവരരുതേയെന്ന പ്രാര്‍ത്ഥനയോടെയെന്ന് പറയുമ്പോള്‍ സഹപ്രവര്‍ത്തകരുടെ കണ്ണു നിറഞ്ഞു.

Top