നിപ ബാധിച്ചു മരിച്ച ലിനിയുടെ കുഞ്ഞുങ്ങള്‍ക്ക് പനി: വിശദീകരണവുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: നിപ വൈറസ് ബാധയില്‍ ദാരുണമായി കൊപ്പെട്ട നേഴ്‌സ് ലിനിയുടെ മക്കള്‍ പനി ബാധിച്ച് ചികിത്സ തേടിയത് വന്‍ ആശങ്കയ്ക്ക് കാരണമായിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് നിപ ബാധയല്ലെന്നും സാധാരണ പനിയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ലിനിയുടെ മക്കളായ അഞ്ചു വയസ്സുകാരന്‍ സിദ്ധാര്‍ത്ഥും രണ്ടു വയസ്സുകാരന്‍ റിഥുലുമാണ് കോഴിക്കോട് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരായത്. ലിനിയുടെ കുട്ടികള്‍ക്കും പനിയെന്ന തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ വന്നതോടെ ഇവരെ വിശദ പരിശോധനയ്്ക്ക് വിധേയരാക്കി നിപയല്ലെന്ന് സ്ഥിതീകരിക്കുകയായിരുന്നു.

ലിനിയുടെ കുട്ടികളായതിനാല്‍ ഇവര്‍ക്ക് നിപ വൈറസല്ലെന്ന് ആരോഗ്യ വകുപ്പ് തന്നെ സ്ഥിതീകരിക്കേണ്ട അവസ്ഥയുണ്ടായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നേഴ്‌സസായിരുന്ന ലിനി പനി ബാധിച്ചെത്തിയ സാബിത്തിനെ വളരെ ശ്രദ്ധയോടെ പരിചരിച്ചു. എന്നാല്‍ നിപയാണിതെന്ന കാര്യം അറിഞ്ഞിട്ടില്ലാതിരുന്നതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ കുറവായിരുന്നു. ഒടുവില്‍ ലിനിക്കും പനി ബാധിച്ച് അവിടെ തന്നെ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ സാബിത്ത് മരിച്ചതിന് പിന്നാലെ ലിനിയയും മരണത്തിന് കീഴടങ്ങി. ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാതെ മൃതദേഹം ആശുപത്രി അധികൃതര്‍ തന്നെ ദഹിപ്പിക്കുകയായിരുന്നു.

Top