നിപ്പ വീണ്ടും എത്തിയോ? കൊച്ചിയിലെ രോഗിയുടെ പരിശോധനാ ഫലം ഇന്ന്; ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി

കൊച്ചി: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ലക്ഷണങ്ങളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ പരിശോധനഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകള്‍ നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്.

നിലവില്‍ വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനം, പഠനാവശ്യത്തിനായി യാത്ര ചെയ്ത സ്ഥലങ്ങള്‍ അടുത്തിടപഴകിയ ആളുകള്‍ എല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിപ്പ സംശയിക്കുന്നുണ്ടെങ്കിലും രോഗം മറ്റുള്ളവരിലേക്ക് പടരുന്ന തരത്തിലേക്ക് രോഗിയുടെ ആരോഗ്യസ്ഥിതി എത്തിയിട്ടില്ല എന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തു വീണ്ടും നിപ്പ ഭീതിയുയര്‍ന്ന പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പറവൂരില്‍ കടുത്ത പനി ബാധിച്ച യുവാവിന് നിപ്പ വൈറസ് ബാധയെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. എന്നാല്‍ ഇവ അടിസ്ഥാനരഹിതമാണെന്ന് കലക്ടര്‍ മുഹമ്മദ് സഫിറുല്ല അറിയിച്ചു.

Top