മണ്ണാര്‍ക്കാട്: പഞ്ചാബിലെ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ലെഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍കുമാറിന്‍െറ വിയോഗത്തില്‍ വിതുമ്പുമ്പോഴും പ്രിയപുത്രനെയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് എലമ്പുലാശ്ശേരി. വീരമൃത്യുവറിഞ്ഞ് നിരവധി പേരാണ് കരിമ്പുഴ എലമ്പുലാശ്ശേരിയിലെ കളരിക്കല്‍ തറവാട്ടിലത്തെിയത്. ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം ബംഗളൂരുവിലായിട്ടും അവധിദിനങ്ങളും നാട്ടിലെ ഉത്സവകാലവും എല്ലായ്പ്പോഴും നിരഞ്ജന്‍ ഒത്തുചേരലിനുള്ള സന്ദര്‍ഭങ്ങളാക്കി.
ജനിച്ചത് എലമ്പുലാശ്ശേരിയില്‍ ആയിരുന്നില്ലെങ്കിലും നിരഞ്ജന്‍കുമാര്‍ ആ നാടിന് സമ്മാനിച്ചത് ഒരു പിടി നല്ല ഓര്‍മ്മകളാണ്.വളര്‍ന്നതും പഠിച്ചതുമെല്ലാം ബംഗലൂരുവിലായിരുന്നു. അവധി ദിവസങ്ങളിലും നാട്ടിലെ ഉത്സവങ്ങളിലും ബന്ധുക്കളുമായി ഒത്തുചേരുന്നതിന് മുന്നില്‍ നിന്നിരുന്നത് നിരഞ്ജന്‍കുമാറായിരുന്നു.
അച്ഛന്റെ അമ്മ പത്മാവതിയും, പിതൃസഹോദരനുമാണ് തറവാടായ കളരിക്കല്‍ വീടിനോടുള്ള പുതിയ വീട്ടിലെ താമസക്കാര്‍. കഴിഞ്ഞ ഓണത്തിന് ഡല്‍ഹിയില്‍ നിന്ന് ഭാര്യ ഡോ. രാധികക്കും മകള്‍ വിസ്മയയ്സ്വ്ഞ്;ക്കൊപ്പവും തറവാട്ടുവീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു.ഭാര്യ വീടായ പുലാമന്തോളും കൂടാതെ മൂകാംബിക ക്ഷേത്രവും ബംഗലൂരുവിലെ ബന്ധുക്കളെയും സന്ദര്‍ശിച്ചാണ് ദില്ലിയിലേക്ക് മടങ്ങിയത്. അമ്മയുടെ മണ ശേഷം രണ്ടാനമ്മ രാധയാണ് നിരഞ്ജനെ വളര്‍ത്തിയത്. ബാംഗ്ലൂരിലെ പഠനത്തിനുശേഷം 26-ാം വയസില്‍ എം.ഇ.ജിയില്‍ ചേര്‍ന്നു. സാഹസികതയെന്നും ഇഷ്ടപ്പെട്ടിരുന്ന നിരഞ്ജന്‍ പിന്നീട് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘത്തിലെത്തുന്നത്.
ജനിച്ചതും വളര്‍ന്നതും കേരളത്തിന് പുറത്താണെങ്കിലും മലയാളത്തെയേറെ സ്നേഹിച്ച നിരഞ്ജന്‍, നിര്‍ബന്ധപൂര്‍വമാണ് മലയാളിയായ ദന്തഡോക്ടര്‍ രാധികയെ വിവാഹം ചെയ്തത്. വിവാഹ ചടങ്ങുകളും എലമ്പുലാശ്ശേരിയിലാണ് നടന്നത്. നിരഞ്ജന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങാനുളള തയ്യാറെടുപ്പിലാണ് കണ്ണീരടിഞ്ഞ കളരിക്കല്‍ തറവാടും എലമ്പുലാശ്ശേരി ഗ്രാമവും
നിരഞ്ജന്‍കുമാറിന്‍െറ മരണം ഉദ്യാനനഗരിയെയും ദു$ഖത്തിലാക്കി. പഞ്ചാബിലെ പത്താന്‍കോട്ടില്‍ ശനിയാഴ്ച ഭീകരാക്രമണത്തില്‍ മരിച്ച നിരഞ്ജന്‍െറ കുടുംബം വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസം. സംഭവമറിഞ്ഞ് ദൊഡ്ഡബൊമ്മസാന്ദ്ര സുബ്രഹ്മണ്യ ലേ ഒൗട്ടിലെ നാലാംനമ്പര്‍ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. ഡല്‍ഹിയില്‍നിന്ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ രാത്രി ബംഗളൂരുവിലത്തെിച്ച മൃതദേഹം മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ് ഏറ്റുവാങ്ങി. വ്യോമസേനാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തുടര്‍ന്ന് വീട്ടിലത്തെിച്ചശേഷം വിമാനപുര എന്‍.ടി.ഐ മൈതാനത്ത് പൊതുദര്‍ശനത്തിനുവെക്കും. പിന്നീട് റോഡുമാര്‍ഗം സ്വദേശമായ പാലക്കാട്ടേക്ക് കൊണ്ടുപോകും. അച്ഛന്‍ ശിവരാജന്‍ ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു. മല്ളേശ്വരത്തെ ബി.പി ഇന്ത്യന്‍ ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയശേഷം 2003ലാണ് മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ അംഗമായത്. പിന്നീട് ഡെപ്യൂട്ടേഷനില്‍ എന്‍.എസ്.ജിയില്‍ എത്തുകയായിരുന്നു. സൈന്യത്തില്‍ ചേരണമെന്നത് നിരഞ്ജന്‍െറ ചെറുപ്പംമുതലുള്ള ആഗ്രഹമായിരുന്നുവെന്ന് ബന്ധുക്കളും, അടുപ്പക്കാരും ഓര്‍ക്കുന്നു.
കഴിഞ്ഞ ഓണത്തിനാണ് നിരഞ്ജന്‍ കുടുംബ സമേതം അച്ഛന്റെ തറവാട്ടുവീടായ എളമ്പുലാശ്ശേരി കളരിക്കലിലെത്തി മടങ്ങിയത്. ചെറിയച്ഛന്‍ ഹരികൃഷ്ണനും നിരഞ്ജന്റെ മുത്തശ്ശി പത്മാവതി അമ്മയുമാണ് ഇവിടെയുള്ളത്. അവസാനമായി ഓണത്തിന് എത്തിയപ്പോള്‍ നിരഞ്ജനും ഭാര്യ ഡോ. രാധികയും മകള്‍ രണ്ടു വയസുകാരി വിസ്മയയും ഒപ്പമുണ്ടായിരുന്നു. തറവാട്ടിലും രാധികയുടെ വീടായ മലപ്പുറം പുലാമന്തോള്‍ പാലൂരിലെ വീട്ടിലും ഏതാനും ദിവസങ്ങള്‍ തങ്ങിയ ശേഷമാണ് മടങ്ങിയത്. ഇതിനിടെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനും സമയം കണ്ടെത്തി.
നിരഞ്ജന്റെ അച്ഛന്‍ ശിവരാജിന് 12 സഹോദരങ്ങളുണ്ട്. തറവാട്ടില്‍ ഇളയ സഹോദരന്‍ ഹരികൃഷ്ണനാണ്. തറവാട്ടിലെത്താന്‍ ഈയിടെയായി നിരഞ്ജന് സമയം കിട്ടാറില്ലായിരുന്നെന്ന് ചെറിയച്ഛന്‍ ഹരികൃഷ്ണന്‍ പറഞ്ഞു. എല്ലാ വിശേഷാവസരങ്ങളിലും വിളിക്കുമായിരുന്നു. രണ്ടു മാസം മുന്‍പ് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ അതു വിളിച്ചറിയിച്ചു. മകള്‍ വിസ്മയയുടെ കുറേ ചിത്രങ്ങളും അയച്ചുകൊടുത്തു. എന്‍എസ്ജിയിലായശേഷം യാത്രകള്‍ക്കും നിയന്ത്രണം വന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നിരഞ്ജന്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്. ചാനലുകളില്‍ വാര്‍ത്ത വന്നു തുടങ്ങിയതോടെ ഫോണ്‍ വിളികളും വീട്ടിലേക്ക് ആളുകളുടെ വരവുമായി. പിന്നാലെ ചാനലുകളും മാധ്യമ പ്രവര്‍ത്തകരും എത്തി. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ വിളികള്‍ക്കു ഹരികൃഷ്ണനാണു മറുപടി നല്‍കിയത്.